തിരുവനന്തപുരം: മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിനെ പാർട്ടി അച്ചടക്കം ലംഘിച്ചതിന് സസ്‌പെൻഡ് ചെയ്‌ത് സിപിഐ. ആറു മാസത്തേക്കാണ് സസ്‌പെൻഷൻ. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആണ് തീരുമാനം കൈക്കൊണ്ടത്. മുന്‍ മന്ത്രി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടെ പേരിലാണ് നടപടി. തീരുമാനം സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് സംസ്ഥാന കൗൺസിലിനെ അറിയിക്കും പാര്‍ട്ടി നടപടിയെപ്പറ്റി ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്ന് കെ. ഇ ഇസ്മയില്‍ അറിയിച്ചു.
അന്തരിച്ച നേതാവ് പി രാജുവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ പാർട്ടിക്ക് കുടുംബാംഗങ്ങൾ നൽകിയിരുന്നില്ല. പി രാജുവിനോട് പാർട്ടി നീതിപുലർത്തിയില്ല എന്ന് ഇസ്മായിൽ അന്ന് വിമർശിച്ചിരുന്നു. അദ്ദേഹത്തിന് സിപിഐ നേതാക്കൾ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
1996 മുതല്‍ 2001 വരെ സംസ്ഥാന റവന്യൂ മന്ത്രിയും പിന്നീട് ദീര്‍ഘകാലം സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന കെ. ഇ ഇസ്മയില്‍ പട്ടാമ്പിയില്‍ നിന്ന് മൂന്നുതവണ നിയമസഭയിലേക്ക് വിജയിച്ചിട്ടുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരില്‍ ദീര്‍ഘനാളായി സിപിഐയില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കെ. ഇ ഇസ്മയില്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനും കെ. ഇ ഇസ്മയിലും തമ്മിൽ പാർട്ടിയിൽ വലിയ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…