ഓര്‍ക്കാട്ടേരിയില്‍ അടുത്ത മാസം നടക്കുന്ന ടിപി ചന്ദ്രശേഖരന് അനുസ്മരണ പരിപാടിയില്‍ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിന്മാറിയത് സിപിഎം വിലക്കിയത് കൊണ്ടാണെന്ന് ആരോപണം. ജനുവരി രണ്ടിന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പരിപാടിയില്‍ കാനം രാജേന്ദ്രന് പങ്കെടുക്കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നുവെന്ന് ആര്‍എംപി നേതാവ് എന്‍ വേണു വെളിപ്പെടുത്തി.
സിപിഎം ഇടപെട്ട് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഘടകകക്ഷികളെ വിലക്കിയെന്നും വേണു പറഞ്ഞു. പങ്കെടുക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടതായി കാനം പറഞ്ഞുവെന്നും വേണു വിശദീകരിച്ചു.
സിപിഐയ്ക്ക് പുറമെ സിപിഎം ഘടകകക്ഷിയായ ജനതാദള്‍ നേതാക്കളും പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന് ആര്‍എംപി നേതാക്കള്‍ പറഞ്ഞു. അതേസമയം മറ്റൊരു പരിപാടി ഉള്ളത് കൊണ്ടാണ് ടിപി അനുസ്മരണത്തില്‍ പങ്കെടുക്കാത്തത് എന്നാണ് കാനത്തിന്റെ വിശദീകരണം. ക്ഷണിച്ചപ്പോള്‍ തന്നെ അസൗകര്യം വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറയുന്നു
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…
ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…