Featured

മുങ്ങുന്ന കപ്പൽ പോലെ സഹകരണ ബാങ്കുകൾ…സിപിഎമ്മിന്റെ അടുത്തതട്ടിപ്പും പുറത്ത് | CPM

താമരക്കുളം കണ്ണനാകുഴി സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ നടന്നതായി ആരോപണം 2020 ൽ തന്നെ ഉയർന്നിരുന്നു. മാത്രമല്ല അന്ന് ബാങ്കിൽ പണയം വച്ചിരുന്ന സ്വർണ ഉരുപ്പടികൾ സ്വകാര്യ സ്ഥാപനങ്ങളിൽ കൂടിയ തുകയ്ക്ക് മറിച്ച് വച്ചതായും പറയുന്നു. എന്നാൽ സിപിഎം ന്റെ സ്വാധീനം അവിടെയും കേസ് ഒതുക്കി തീർത്തു. ലക്ഷങ്ങളുടെ തിരിമറി പിന്നീട് പണം അടച്ച് ഒത്തുതീർപ്പാക്കിയതായാണ് വിവരം. ഇപ്പോഴിതാ വീണ്ടും സിപിഎം നിയന്ത്രണത്തിലുള്ള കണ്ണനാകുഴി സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി വിവാദമാകുന്നു.

മുക്കാല്‍ക്കോടി രൂപയുടെ തിരിമറി കണ്ടു പിടിച്ചിട്ട് ഒന്നര വര്‍ഷമായിട്ടും ശിക്ഷാ നടപടി സ്വീകരിക്കാതെ ഭരണ സമിതി ഒത്തുകളിച്ചു. സംസ്ഥാന തലത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ കോടിക്കണക്കിനു രൂപയുടെ തിരിമറി പുറത്തു വരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഭരണസമിതിയെ രക്ഷപ്പെടുത്താനാണ് നീക്കം. ബാങ്കിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടത്തുകയും അതുമറയ്ക്കാൻ ചട്ടങ്ങൾ മറികടന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സ്വർണപ്പണയ പണ്ടങ്ങൾ മറിച്ചുവെച്ച് പണം നേടിയതായും അന്ന് കണ്ടെത്തിയിരുന്നു.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

11 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

11 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

12 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

14 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

19 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago