സിപിഎം പ്രവർത്തകർ വേദിയിലെ കർട്ടൻ വലിച്ചു കീറുന്നു
തിരുവല്ല : വള്ളംകുളം നന്നൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ‘ബലികുടീരങ്ങളെ…’ എന്ന വിപ്ലവഗാനം പാടണമെന്നാവശ്യപ്പെട്ട് പൊലീസ് നോക്കി നിൽക്കെ സിപിഎം പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ഒടുവിൽ ഇവർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറുകയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറയുകയും ചെയ്തു. സംഭവങ്ങൾ അരങ്ങേറുമ്പോൾ തിരുവല്ല സ്റ്റേഷനിൽനിന്നും എത്തിയ എസ്ഐ ഉൾപ്പടെ പത്തോളം വരുന്ന പൊലീസുകാർ കാഴ്ചക്കാരായി നോക്കി നിന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി ബലികുടീരങ്ങളെ എന്ന ഗാനം ആലപിക്കണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ഗാനമേള അവസാനിക്കാൻ രണ്ട് പാട്ടുകൾ ബാക്കി ഉള്ളപ്പോൾ ഗാനമേള സംഘം ‘നമസ്കരിപ്പു ഭാരതം അങ്ങയെ…’ എന്ന ഗാനം ആലപിച്ചു. ഇതോടെ വിപ്ലവഗാനം പാടണം എന്നാവശ്യപ്പെട്ട് ഒരു സംഘം സിപിഎം പ്രവർത്തകർ വേദിക്ക് മുമ്പിലെത്തി ബഹളംവച്ചു. ഒടുവിൽ കമ്മിറ്റി ഭാരവാഹികളുടെ നിർദേശപ്രകാരം കർട്ടൻ താഴ്ത്തി. തുടർന്ന് പൊലീസിന്റെ കൺമുന്നിൽ വച്ച് കർട്ടൻ വലിച്ചു കീറിയ ശേഷം പ്രവർത്തകർ വെല്ലുവിളി നടത്തുകയായിരുന്നു.
സംഭവം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം ക്ഷേത്ര പരിപാടി ഉദ്ഘാടനം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്ത ഗോപൻ എത്തുന്നതിൽ ചില പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകർക്ക് താല്പര്യമില്ലായിരുന്നുവെന്നും മനപൂർവ്വം പ്രശ്നമുണ്ടാക്കി അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരിക്കാനാണ് പ്രവർത്തകർ ശ്രമിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…