politics

തിരു. കോർപറേഷനിൽ സിപിഎം ഗുണ്ടായിസം; മേയർക്കും ഡെപ്യൂട്ടി മേയർ അടക്കമുള്ള വനിതാ കൗൺസിലർമാർക്കും നേരെ അതിക്രമം; കയ്യൂക്കുകൊണ്ട് കൊണ്ട് കാര്യം നേടാമെന്ന് കരുതേണ്ടെന്ന് വിവി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ സിപിഎം ഗുണ്ടായിസം. ഡെപ്യൂട്ടി മേയർ ആശാ നാഥ് അടക്കമുള്ള വനിതാ കൗൺസിലർമാർക്ക് നേരെ അതിക്രമം നടത്തി. മേയർ വിവി രാജേഷിനെയും കയ്യേറ്റം ചെയ്തു. പരിക്കേറ്റ മേയറെയും ഡപ്യൂട്ടി മേയറെയും മറ്റ് കൗൺസിലർമാരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സത്യപ്രതിജ്ഞാ വിവാദത്തെ തുടർന്ന് മേയറുടെയും ഡപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് എൽഡിഎഫ് കൗൺസിലർമാർ മേയറുടെ ഓഫീസ് ഉപരോധിച്ച് സംഘർഷം ഉണ്ടാക്കിയത്. മേയറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിക്കൊണ്ടാണ് ഇടത് കൗൺസിലർമാർ ഇത്തരത്തിലുള്ള ഗുണ്ടായിസം കാട്ടിക്കൂട്ടിയത്. തികച്ചും മനുഷ്യരഹിതമായ ആക്രമണമാണ് സിപിഎം കൗൺസിലർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

കയ്യൂക്കുകൊണ്ട് കൊണ്ട് കാര്യം നേടാമെന്ന് കരുതേണ്ടെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. മേയറെ ഓഫിസില്‍ കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വി.വി.രാജേഷ് ചോദിച്ചു. അത്തരം അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

ഹൈക്കോടതി ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കുകയും, അവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ, നിലവിലുള്ള മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അസാധുവായെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിന്റെ ശക്തമായ പ്രതിഷേധം. കാപ്പ (KAAPA) കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന ആവശ്യവും, ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞാ വിവാദവും മുൻനിർത്തി മേയറും ഡപ്യൂട്ടി മേയറും രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

10 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

11 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

12 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

19 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

20 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

20 hours ago