Kerala

സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വത്തില്‍ നിന്ന് വി എസിനെ ഒഴിവാക്കി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വത്തില്‍ നിന്ന് ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദനെ ഒഴിവാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം നല്‍കിയ 40 പേരുടെ പട്ടികയില്‍ വി എസിന്‍റ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

കേരളത്തില്‍ നിന്ന് പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും തോമസ് ഐസക്കിനെയും എ.വിജയരാഘവനേയും എളമരം കരീമിനേയും ഉള്‍പ്പെടുത്തിയിട്ടും വി.എസിനെ ഉള്‍പ്പെടുത്തിയില്ല. ഈ തിരഞ്ഞെടുപ്പില്‍ ഒന്‍പത് മണ്ഡലങ്ങളില്‍ വി.എസ് പ്രചരണത്തിന് എത്തുന്നുണ്ട്. താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് വി.എസിനെ ഒഴിവാക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.

2001 മുതലുളള തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്‍റെ പ്രചാരണത്തെ എല്ലാ അര്‍ത്ഥത്തിലും നയിച്ചിരുന്നത് വി.എസ് അച്യുതാനന്ദനായിരുന്നു. വിഎസിന്‍റെ താരമൂല്യം വോട്ടായി മാറുകയും ഒന്നിലേറെ തവണ അത് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു.

admin

Recent Posts

‘രാഷ്ട്രീയ പ്രവർത്തകനാണ്, ഇനിയും അങ്ങനെ തന്നെ പറയും’; വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ്റെ കൈവെട്ടുമെന്ന പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ലോക്കൽ സെക്രട്ടറി

പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന പ്രസംഗം ന്യായീകരിച്ച് സിപിഎം നേതാവ്. പ്രതിഷേധത്തിൽ സ്വാഭാവികമായി വരുന്ന ഭീഷണിയെന്നാണ് സിപിഎം തണ്ണീർക്കോട്…

44 mins ago

കമ്മികൾക്ക് ഇനി അടിമ ജീവിതം തന്നെ |CONGRESS|

കമ്മികൾക്ക് ഇനി അടിമ ജീവിതം തന്നെ |CONGRESS|

47 mins ago

മോദിയുടെ മൂന്നാം ഊഴം! സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി

ദില്ലി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയോട്…

1 hour ago

മോദി 3.0! ഹാട്രിക് വിജയത്തിൽ അഭിനന്ദനം അറിയിച്ചത് 50-ലേറെ രാജ്യങ്ങൾ; മടിച്ച് മാറി നിന്ന് പാകിസ്ഥാൻ!

മൂന്നാം തവണയും അധികാരത്തിലേറുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം 8,000-ത്തിലധികം പേർ…

2 hours ago

109 വർഷം പഴക്കമുള്ള ക്ഷേത്രം !23 വർഷമായി കാവൽ നിൽക്കുന്നത് മുസ്ലീം വയോധികൻ

109 വർഷം പഴക്കമുള്ള ക്ഷേത്രം !23 വർഷമായി കാവൽ നിൽക്കുന്നത് മുസ്ലീം വയോധികൻ

2 hours ago

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു; മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂർ: കെഎസ്ആർടിസി വോൾവോ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ…

2 hours ago