Modi 3.0! More than 50 countries congratulated the hat-trick win; Stay away from Pakistan!
മൂന്നാം തവണയും അധികാരത്തിലേറുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം 8,000-ത്തിലധികം പേർ ചടങ്ങിൽ പങ്കെടുക്കുക. മോദിയുടെ ഹാട്രിക് വിജയത്തിന് പിന്നാലെ 50-ലേറെ രാജ്യങ്ങളാണ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. അതേസമയം, അയൽരാജ്യമായ പാകിസ്ഥാൻ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. എന്തുകൊണ്ടാണ് നരേന്ദ്രമോദിയെയും ഇന്ത്യയെയും അഭിനന്ദിക്കാത്തതെന്ന ചോദ്യത്തിന് ഒഴിഞ്ഞ് മാറും വിധത്തിലുള്ള മറുപടിയാണ് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സറ ബലൂച് നൽകിയത്.
ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി സൗഹാർദ്ദവും സഹകരണവുമാണ് ആഗ്രഹിക്കുന്നതെന്നും തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മുംതാസ് സറ പറഞ്ഞു. ഇന്ത്യയുടെ നേതാവിനെ തെരഞ്ഞെടുക്കുന്നത് അവരുടെ അവകാശമാണെന്നും അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നുമായിരുന്നു മുംതാസ് സറയുടെ മറുപടി. പുതിയ സർക്കാർ ഔദ്യോഗികമായി അധികാരമേൽക്കാത്ത സ്ഥിതിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ ഇപ്പോൾ അഭിനന്ദിക്കുന്നത് അപക്വമായ നടപടിയാണെന്നും മുംതാസ് സറ പറഞ്ഞു.
അതേസമയം, വിജയം ഉറപ്പിച്ചത് മുതൽ ഭാരതത്തെ അഭിനന്ദിക്കാൻ ലോക രാജ്യങ്ങൾ മത്സരിക്കുകയാണ്. മൗറീഷ്യസ്, മാലദ്വീപ് , റഷ്യ, അമേരിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ തലവന്മാരാണ് മോദിയെയും ഭാരതത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…