Kerala

സ്പിരിറ്റ് കടത്ത് കേസ്: ഒളിവില്‍ പോയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

ചിറ്റൂര്‍: സ്പിരിറ്റ് കേസില്‍ ഒളിവില്‍ പോയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. അത്തിമണി അനില്‍ ആണ് ചിറ്റൂരില്‍ നിന്നും അറസ്റ്റിലായത്. ഇയാള്‍ മൂന്നു ദിവസമായി ഒളിവിലായിരുന്നു. ചിറ്റൂരിലെ റേഞ്ച് എക്‌സൈസ് സംഘമാണ് പിടികൂടിയത്.

മൂന്നു ദിവസം മുമ്പ് തത്തമംഗലത്ത് വച്ച്‌ സ്പിരിറ്റ് പിടികൂടിയ കേസിലെ രണ്ടാം പ്രതിയാണ് അനില്‍. കാറില്‍ സ്പിരിറ്റ് കടത്താന്‍ ശ്രമിക്കവെയാണ് എക്‌സൈസ് സംഘം പ്രതികളെ പിടികൂടിയത്. എന്നാല്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം താന്‍ നിരപരാധിയാണെന്നും ജനതാദള്‍ പ്രവര്‍ത്തകരുടെ ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്നും അനില്‍ പറഞ്ഞിരുന്നു. തന്നെ ഒരുപാട് കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അനില്‍ പറയുന്നു. എന്നാല്‍ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് അനില്‍ ഇപ്പോള്‍ കീഴടങ്ങിയതെന്നാണ് സൂചന.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

4 hours ago