കന്യാകുമാരി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം പടയൊരുക്കം ശക്തമാക്കുമ്പോള്‍ തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്കായാണ് സിപിഎം വോട്ടു തേടുന്നത്. കന്യാകുമാരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എച്ച് വസന്ത കുമാറിന്‍റെ പ്രധാന പ്രചാരകന്‍ സിപിഎം ജില്ലാ സെക്രട്ടറി ആര്‍ ചെല്ലസ്വാമിയാണ്.
എച്ച് വസന്ത്കുമാറിന്‍റെ പ്രചാരണം നാഗര്‍കോവിലിനടുത്തുള്ള തേങ്ങാപട്ടണത്ത് പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കാര്യമായ വേരോട്ടമുളള പ്രദേശമാണ് തേങ്ങാപ്പട്ടണം. 2004ല്‍ ഡിഎംകെ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബല്ലാര്‍മിന്‍ പൊന്‍രാധാകൃഷ്ണനെ ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് തറ പറ്റിച്ചപ്പോള്‍ ഏറ്റവുമധികം ഭൂരിപക്ഷം നല്‍കിയ മേഖല.
എന്നാല്‍, ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വസന്ത കുമാറിന്‍റെ വിജയത്തിനായാണ് സിപിഎം സിപിഐ പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ രാഹുലിന് വോട്ടു ചെയ്യൂ എന്ന അനൗണ്‍സ്മെന്‍റിനൊപ്പം ആവേശത്തോടെ ഇവരും കൈയടിക്കുന്നു.
അതേസമയം, രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ അവസരവാദ രാഷ്ട്രീയമെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.
2014ല്‍ ഡിഎംകെയും കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കൊറ്റയ്ക്ക് മത്സരിച്ചതായിരുന്നു തമിഴ്നാട്ടില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വഴിയൊരുക്കിയത്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…