PINARAYI KERALA
മാംസാഹാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും, അതിനാൽ തന്നെ കേരളത്തിലെ മിക്ക ഹോട്ടലുകളിലും നമുക്ക് ഇഷ്ട്ടമുള്ള ചിക്കൻ മട്ടൻ തുടങ്ങിയ വിഭവങ്ങൾ ലഭിക്കാറുമുണ്ട്. എന്നാൽ ചോദ്യം ഇതാണ്. എന്ത് കൊണ്ടാണ് കേരളത്തിലെ ഹോട്ടലുകളിൽ പോർക്ക് ഭക്ഷണം ലഭ്യമാകാത്തത് ??
ഉത്തരം: ലളിതമായിപ്പറഞ്ഞാൽ, വളരെ സംഘിടതമായ അപ്രഖ്യാപിത ഉപരോധം ഉള്ളതുകൊണ്ടാണ് കേരളത്തിലെ ഹോട്ടലുകളിൽ പോർക്ക് ഭക്ഷണം ലഭ്യമാകാത്തത്.
“പന്നിയിറച്ചിയ്ക്കു തുല്യമായിട്ടു മ –
റ്റൊന്നില്ല മാംസത്തിലെന്നു ബോധിക്കണം” എന്നാണ് കുഞ്ചൻ നമ്പ്യാർ പാടിയത്. കവികൾ അങ്ങിനെ പലതും പറയും. പോർക്ക് ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ ഇന്ന് കേരളത്തിൽ വളരെ അപൂർവ്വമാണ് എന്നതാണ് സാമൂഹിക യാഥാർത്ഥ്യം. അത്തരമൊരു അപ്രഖ്യാപിത നിരോധനം നമ്മുടെ സമൂഹത്തിൽ നടപ്പിലാക്കുന്ന മാർഗ്ഗങ്ങളിൽ ചിലതാണ് പോസ്റ്റിലുള്ളത്.
൧. മുസ്ലിം ഉടമസ്ഥതയിൽ ഉള്ള ഒരു കെട്ടിടത്തിൽ ഹോട്ടലു നടത്താൻ വേണ്ടിയുള്ള ഒരു പ്രധാന നിബന്ധന ആയിരിക്കും, ഹോട്ടലിൽ പോർക്ക് ഭക്ഷണം വിളമ്പാൻ പറ്റില്ല എന്നത്. ഒരു കെട്ടിടം വാടകയ്ക്ക് എടുത്ത് ഹോട്ടലു നടത്തുന്നവർക്ക് ഈ നിബന്ധനയ്ക്ക് വഴങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ല.
൨. മുസ്ലിങ്ങൾക്ക് സ്വാധീനമുള്ള മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങളിലും അതിന്റെ സമീപ പ്രദേശങ്ങളിൽപ്പോലും പോർക്ക് ഭക്ഷണം വിളബുന്ന ഹോട്ടലുകൾ നടത്താൻ അനുവദിക്കില്ല. KSRTC സ്റ്റാൻഡിൽ ഉള്ള ഹോട്ടലുകളിൽ പോർക്ക് ഭക്ഷണം വിളമ്പാൻ കിട്ടാത്തതിന്റെ കാരണമിതാണ്.
൩. ഇനി അഥവാ ആരെങ്കിലും സ്വന്തം കെട്ടിടത്തിൽ ഹോട്ടലു നടത്തുകയും, അവിടെ പോർക്ക് ഭക്ഷണം കൊടുക്കുകയും ചെയ്താൽ, മുസ്ലിങ്ങൾ സംഘടിതമായി ആ ഹോട്ടൽ ബഹിഷ്കരിക്കും. ജനസംഖ്യയിലെ വലിയൊരു ശതമാനം ആളുകളും സംഘടിതമായി ബഹിഷ്‌കരിക്കുന്ന അവസ്ഥ വന്നാൽ ഏത് ഹോട്ടലുകാരനും കീഴടങ്ങുകയേ നിവൃത്തിയുള്ളൂ.
ഈ വിഷയത്തിൽ ഒരു കാര്യം വളരെ പ്രധാനമാണ്. ഒന്നോ രണ്ടോ ശതമാനം വരുന്ന തീവ്രവാദ ചിന്താഗതിയുള്ളവർ മാത്രം പങ്കെടുത്ത് വിജയിപ്പിക്കുന്ന ഒരു പരിപാടിയല്ല ഹോട്ടൽ ബഹിഷ്കരണം. ex-മുസ്ലിങ്ങളും, മുസ്ലിം നാമധാരികളും, സാധാ മുസ്ലിങ്ങളും അടക്കം ഏതാണ്ടൊക്കെ 100 ശതമാനം മുസ്ലിങ്ങളും ഇത്തരമൊരു ബഹിഷ്കരണത്തിൽ പങ്കെടുക്കും. വ്യക്തിയുടെ സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പും ആയിട്ടാണ് യുക്തിവാദികളും, കമ്യൂണിസ്റ്റുകാരും, ജനാധിപത്യത്തിന്റെ വക്താക്കളുമൊക്കെ ഇത്തരം സംഘടിത ബഹിഷ്കരണത്തെ കാണുന്നത്. അതുകൊണ്ട്, ഇത്തരമൊരു ബഹിഷ്കരണം നടത്തുന്നത് തെറ്റാണെന്ന് ആരും കരുതാറില്ല.
എങ്ങിനെയാണ് ഫാഷിസം പ്രവർത്തിക്കുന്നത് എന്നതിന് വളരെനല്ല ഒരു ഉദാഹരമായി പന്നിയിറച്ചിയോടുള്ള ഈ ഫലപ്രദമായ നിരോധനത്തെ കാണാം. ഭരിക്കുന്ന ഗുണ്ടകൾ ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കുന്നതല്ല ഫാഷിസം. എതിർത്താൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകളെ അറിയാവുന്ന ജനങ്ങളെല്ലാം സ്വയം കീഴടങ്ങി ഭയന്ന് അനുസരിക്കുന്ന അവസ്ഥയാണ് ഫാഷിസം.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…