തിരുവനന്തപുരം:സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎം മാഫിയകളെയും ക്രിമിനലുകളെയും പച്ചപരവതാനി വിരിച്ച് സ്വീകരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു . ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചത്. കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയ്ക്കും പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയെയും ഉള്‍പ്പെടെയാണ് പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുന്നത്. ക്രിമിനലുകള്‍ക്ക് ഭരണത്തിന്റെ തണലില്‍ സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനമാണ് സിപിഎം നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തെറ്റായരീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തുന്നതാണ് ബിജെപിയുടെ രീതി. ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നവരെ അത്തരത്തില്‍ മാറ്റി നിര്‍ത്തിയതാണ്. എന്നാല്‍ അത്തരക്കാരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്. മുദ്രാവാക്യം വിളിച്ചാണ് മന്ത്രി ഇത്തരക്കാരെ പാര്‍ട്ടിയിലേക്ക് ആനയിക്കുന്നത്. കേരളം പനിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് ആരോഗ്യമന്ത്രി കാപ്പ- കഞ്ചാവ് കേസ് പ്രതികളെ വരവേല്‍ക്കുന്നത്. പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിന് ശേഷം ഭീകരവാദ സ്വഭാവമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു സിപിഎമ്മിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നത്. മതതീവ്രവാദികള്‍ക്കും സാമൂഹ്യവിരുദ്ധന്‍മാര്‍ക്കും സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു കഴിഞ്ഞുവെന്നും കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…