Featured

അന്ന് ഇഎംഎസ് ഗാന്ധിജിയെ അബ്ദുള്‍ നാസര്‍ മദനിയുമായി ഉപമിച്ചു, ഇന്ന് എം.ബി. രാജേഷ് വാരിയംകുന്നനെ ഭഗത് സിങ്ങുമായി ഉപമിച്ചു..

സ്വാതന്ത്ര്യത്തിന് ജീവന്‍ ബലിനല്‍കിയ ഭഗത് സിങ്ങിനെ മലബാർ ഹിന്ദു വംശഹത്യക്ക് നേതൃത്വം കൊടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് താരതമ്യം ചെയ്ത സ്പീക്കര്‍ എം.ബി. രാജേഷ്, സിപിഎമ്മിന്റെ തലതൊട്ടപ്പന്‍ ഇ.എം. എസ് നമ്പൂതിരിപ്പാടിന്റെ ശരിയായ പിന്‍മുറക്കാരനായി. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ഇസ്ലാമിക തീവ്രവാദ സംഘടനാത്തലവന്‍ അബ്ദുള്‍ നാസര്‍ മദനിയുമായി താരതമ്യം ചെയ്തായിരുന്നു അന്ന് ഇഎംഎസിന്റെ വാദം. എന്നാല്‍, ഇഎംഎസിനെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് പിന്നീട് തള്ളിപ്പറഞ്ഞു, ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പക്ഷേ, എം.ബി. രാജേഷിനെ പിന്തുണയ്ക്കുന്നുണ്ട്

1993 ല്‍ ഒറ്റപ്പാലം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ഇഎംഎസ് മദനിയെ മഹാത്മാ ഗാന്ധിയോട് താരതമ്യപ്പെടുത്തി ന്യായീകരിച്ചത്. ചരിത്രത്തിലെ കുപ്രസിദ്ധമായ ആ നിലപാട് ഇങ്ങനെയായിരുന്നു: ”മഹാത്മാ ഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരം വിജയിപ്പിക്കാന്‍ രാമരാജ്യം എന്ന സങ്കല്‍പ്പം എങ്ങനെ വിനിയോഗിച്ചുവോ അതുപോലെയാണ് അബ്ദുള്‍ നാസര്‍ മദനി ഇസ്ലാമിക വിശ്വാസത്തെ ഒരു മഹത്തായ ആവശ്യത്തിന് വിനിയോഗിക്കുന്നത്” എന്ന്. ഇഎംഎസ് അന്ന് ഗാന്ധിജിയെയും മദനിയേയും തുല്യരാക്കി. ഇസ്ലാമിക തീവ്രവാദത്തെ സ്വാതന്ത്ര്യ സമരത്തിന് തുല്യമാക്കി. രാമരാജ്യവാദവും ഇസ്ലാമിക രാജ്യവും തുല്യമെന്ന് പ്രസ്താവിച്ചു. ഇസ്ലാമിക മത തീവ്രവാദത്തിലൂടെ ഇസ്ലാമിക രാജ്യസ്ഥാപനം ലക്ഷ്യമിട്ട് ഐഎസ്എസ് സ്ഥാപിച്ച് നയിച്ച്, രാജ്യദ്രോഹക്കുറ്റത്തിന് ജെയിലിലായ മദനിയെയാണ് തലമൂത്ത സഖാവ് അന്ന് മഹാത്മാവാക്കിയത്.

ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളുമുണ്ടാക്കിയ ആ താരതമ്യത്തിനു ശേഷം മദനിയുടെ തനിനിറം എല്ലാവര്ക്കും വ്യക്തമായി. ഇടതുപക്ഷ സര്‍ക്കാര്‍തന്നെയാണ് ഭീകര പ്രവര്‍ത്തനത്തിന് മദനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ഒറ്റപ്പാലം തെരഞ്ഞെടുപ്പില്‍, ആ താരതമ്യത്തിലൂടെ ഒരു ലക്ഷം വോട്ട് അധികം നേടി സിപിഎമ്മിന്റെ സ്ഥാനാര്‍ഥി എം. ശിവരാമനെ ഇഎംഎസ് വിജയിപ്പിച്ചെടുത്തു.

വിവാദങ്ങള്‍ക്കൊടുവില്‍, 16 വര്‍ഷത്തിന് ശേഷം 2009 ഏപ്രിലില്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്, പാര്‍ട്ടിയുടെ ഔദ്യോഗിക മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലിയില്‍, ഇഎംഎസ് മദനിയെ മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്തത് പാര്‍ട്ടി നിലപാടല്ലെന്ന് ലേഖനമെഴുതി. മരണാനന്തരമായതിനാല്‍ ഇഎംഎസിനെതിരേ പാര്‍ട്ടിതല നടപടിയൊന്നും ഉണ്ടായില്ല.

ഇഎംഎസ് നടത്തിയ ‘മഹാത്മാ ഗാന്ധി ഹത്യ’യേക്കാളും വളരെ ഗൗരവമേറിയതാണ് എം.ബി. രാജേഷിന്റെ ‘ഭഗത് സിങ് ഹത്യ’യെന്ന് ഇഎംഎസ് പാര്‍ട്ടിസ്ഥാനങ്ങള്‍ പോലുമില്ലാഞ്ഞ കാലത്താണ് അത് ചെയ്തത്. എന്നാല്‍, എം.ബി. രാജേഷ് സംസ്ഥാന നിയമസഭാ സ്പീക്കര്‍ എന്ന ഭരണഘടനാപരമായ പദവിയിലാണ്. ആ പദവിയിലിരുന്നാണ് സ്വാതന്ത്ര്യസമരനേതാവായ ഭഗത് സിങ്ങിനെ കൂട്ടക്കൊലയുടെ നേതാവിനോട് തുലനം ചെയ്തത്. മാത്രമല്ല, പറഞ്ഞത് ഇപ്പോഴും സ്പീക്കര്‍ ആവര്‍ത്തിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുന്നു.അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്നതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക രാഷ്ട്രീയ വോട്ട് നേടാനായിരുന്നു മദനിയെ ഇഎംഎസ് മഹാനാക്കിയത്. വാരിയംകുന്നനെ മഹത്വവല്‍ക്കരിക്കാനുള്ള സ്പീക്കറുടെ ശ്രമവും ഇസ്ലാമിക രാഷ്ട്രീയ പിന്തുണ ലക്ഷമിട്ടാണെങ്കിലും ഇത് കൂടുതല്‍ അപകടകരമാണെന്നാണ് നമുക്ക് മനസ്സിലാകുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

3 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

5 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

6 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

6 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

7 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

7 hours ago