CPM is protecting Mukesh, what message is it giving to the people? Opposition leader VD Satheesan said that he will go ahead with the strike programs for Raji's resignation.
കൊച്ചി: മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തീരുമാനമെടുക്കേണ്ടത് മുകേഷും സിപിഎമ്മുമാണ്. സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയർന്നിരിക്കുന്നത്. മുകേഷ് രാജിവെക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. രാജിവെക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്? സിനിമാ നയരൂപീകരണ സമിതി 2 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അവരോട് ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് നയം രൂപീകരിക്കാനാണ് ആവശ്യപ്പെട്ടത്. മുകേഷ് അടക്കമുള്ള എട്ട് അംഗങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നത്.മുകേഷ് രാജിവെക്കാൻ തയ്യാറല്ല. സിപിഎം മുകേഷിനോട് രാജി ആവശ്യപ്പെടണം. എന്നാൽ മുകേഷിന് കുട ചൂടി നിൽക്കുകയാണ് സിപിഎം. ഘടകകക്ഷികളിൽ നിന്നടക്കം ആവശ്യം വന്നിട്ടും സിപിഎം അവരെ സംരക്ഷിക്കുകയാണ്. സിപിഎമ്മിൻ്റെ ഒരുപാടാളുകളെ സംരക്ഷിക്കാനുള്ളത് കൊണ്ടാണ് സിപിഎം ഈ നിലപാട് സ്വീകരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിൽ സർക്കാർ അന്വേഷണം നടത്തുന്നില്ല. മുകേഷിന്റെ രാജി എന്ന ആവശ്യവുമായി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…