കൊച്ചി: കരുവന്നൂർ നിക്ഷേപത്തട്ടിപ്പ് കേസിൽ ഉന്നത സിപിഎം നേതാക്കൾ പ്രതിപ്പട്ടികയിലേക്ക്. മുൻ മന്ത്രി എ സി മൊയ്‌തീനും മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസുമാണ് രണ്ടാം ഘട്ട പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ക്രമക്കേടിലൂടെ ലോൺ തരപ്പെടുത്തിയവരും പ്രതികളാകും. രണ്ടാം ഘട്ട പ്രതിപ്പട്ടികയ്ക്ക് ഇ ഡി കേന്ദ്ര ആസ്ഥാനം അനുമതി നൽകി. മൂന്നാം ഘട്ട പ്രതിപ്പട്ടികയ്ക്കു കൂടി അനുമതി ലഭിച്ചാലുടൻ കേസിൽ കുറ്റപത്രം സമർപ്പിക്കും. കേസിലാകെ 83 പ്രതികളുണ്ടാകുമെന്നാണ് സൂചന. മൂന്നാം ഘട്ട പ്രതിപ്പട്ടിക കൂടിയാകുമ്പോൾ കേസിൽ കൂടുതൽ സിപിഎം നേതാക്കൾ പ്രതികളാകും.
കഴിഞ്ഞ ദിവസം സിപിഎം നേതാവും ആലത്തൂർ എം പിയുമായ കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്‌തിരുന്നു. മൂന്നാം ഘട്ട പ്രതിപ്പട്ടികയ്ക്ക് അംഗീകാരം ലഭിച്ചാൽ മാത്രമേ രാധാകൃഷ്ണൻ പ്രതിയാകുമോ എന്നറിയാനാകൂ. കെ രാധാകൃഷ്ണൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാണ് ക്രമവിരുദ്ധമായ ലോണുകളിൽ ഏറെയും കരുവന്നൂർ ബാങ്കിൽ അനുവദിച്ചത്. എ സി മൊയ്തീന് ശേഷമാണ് കെ രാധാകൃഷ്ണൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി എത്തിയത്.
അതേസമയം കരുവന്നൂർ കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതിയും ഇന്ന് രംഗത്ത് വന്നു. നാല് വർഷം എന്ത് ചെയ്‌തു എന്ന് എന്ന് കോടതി ചോദിച്ചു. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. എന്നാൽ ഇ ഡി വിശദമായ അന്വേഷണം നടത്തി വിചാരണ തുടങ്ങാനുള്ള ശ്രമത്തിലുമാണ്. കേസിന്റെ രേഖകൾ ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് കേസന്വേഷണം വൈകുന്നത് എന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരിച്ചത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…