Kerala

മാസപ്പടിക്കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി ഇ ഡി; മുഖ്യമന്ത്രിയുടെ മകൾ മാത്രമല്ല സി എം ആർ എല്ലിന്റെ ഡയറിയിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകൾ; അന്വേഷണ ചുമതല കൊച്ചി ഓഫീസിന്

കൊച്ചി: മാസപ്പടിക്കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി ഇ ഡി. 182 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് എസ് എഫ് ഐ ഒ അന്വേഷണത്തിൽ കണ്ടെത്തിയത്. ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് സി എം ആർ എൽ നൽകിയ കൊഴപ്പണത്തെക്കുറിച്ചാണ് വിശദമായ അന്വേഷണം നടക്കുക. നേരത്തെ കേസിൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ എസ് എഫ് ഐ ഒ അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാടിലായിരുന്നു. കോടികളുടെ കോഴപ്പണ ഇടപാടുകളാണ് എസ് എഫ് ഐ ഒ അന്വേഷണത്തിൽ പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഇ ഡി ഒരുങ്ങുന്നത്. കൊച്ചി ഓഫീസിലെ യുണിറ്റ് നാലിനാണ് അന്വേഷണ ചുമതല.

മുഖ്യമന്ത്രിയുടെ മകൾ ഡയറക്ടറായിരുന്ന എക്‌സാലോജിക് എന്ന കമ്പനിക്ക് 1.76 കോടി രൂപ സേവനമൊന്നും നൽകാതെ സി എം ആർ എൽ നൽകിയെന്നും വീണയുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കുമ്പോൾ അത് കോഴയാകാനാണ് സാധ്യതയെന്നും ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. എന്നാൽ എസ് എഫ് ഐ ഒ അന്വേഷണത്തിനൊടുവിൽ മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതിക്കേസിൽ നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ട ഉന്നത നേതാക്കൾക്ക് സി എം ആർ എൽ കോടികൾ കോഴ നൽകിയ കേസായി മാസപ്പടിക്കേസ് മാറിക്കഴിഞ്ഞു. ഈ ഇടപാടുകളിലെ കള്ളപ്പണ സാന്നിധ്യം മാത്രമാകും ഇനി ഇ ഡി പരിശോധിക്കുക.

എന്നാൽ കരിമണൽ കമ്പനിയായ സി എം ആർ എൽ എന്തിനാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് കോഴ നൽകിയത് ? എന്ത് നിയമ വിരുദ്ധ ആനുകൂല്യമാണ് സി എം ആർ എൽ കോഴ കൊടുത്ത് നേടിയത്. ഇത് കാരണം ഖജനാവിന് എത്രകോടിയുടെ നഷ്ടമുണ്ടായി? ഇത്തരം കാര്യങ്ങൾ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കാൻ സി ബി ഐയും എത്തിയേക്കും എന്നും സൂചനയുണ്ട്. കോടികളുടെ കരിമണൽ അനധികൃതമായി കടത്തിയെന്ന ആരോപണം നേരിടുന്ന കമ്പനി കൂടിയാണ് സി എം ആർ എൽ.

എസ് എഫ് ഐ ഒ അന്വേഷണത്തിന്റെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ നൽകിയ ഹർജി അന്വേഷണം സ്റ്റേ ചെയ്യാതെ ദില്ലി ഹൈക്കോടതി മറ്റൊരു ബെഞ്ചിലേക്ക് വിട്ടത് ഇന്നലെയാണ്. കേസിൽ എസ് എഫ് ഐ ഒ കുറ്റപത്രം നൽകിയതിനാൽ ഹർജിക്ക് ഇനി വലിയ പ്രാധാന്യമില്ലെന്നാണ് നിയമവിദഗ്ദ്ധർ നൽകുന്ന സൂചന. കുറ്റപത്രത്തിൽ 13 പ്രതികളാണുള്ളത്. സി എം ആർ എൽ എം ഡി ശശിധരൻ കർത്തയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മകൾ വീണ പതിനൊന്നാം പ്രതിയാണ്.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

4 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

5 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago