Kerala

അഴിമതിയ്‌ക്കെതിരെ വിവരാവകാശം നൽകി; യുവാവിനെ പഞ്ചായത്ത് ഓഫീസിന് മുൻപിൽ വളഞ്ഞിട്ട് തല്ലി സിപിഎം നേതാക്കൾ

മലപ്പുറം: അഴിമതിയ്‌ക്കെതിരെ വിവരാവകാശം നൽകിയ യുവാവിന് സിപിഎം നേതാക്കളുടെ ക്രൂരമർദ്ദനം. മമ്പാട് പഞ്ചായത്തിലെ അഴിമതിയ്‌ക്കെതിരെ വിവരാവകാശം നൽകിയ ആം ആദ്മി പാർട്ടി വണ്ടൂർ നിയോജക മണ്ഡലം കൺവിനർ സവാദ് അലിപ്രയ്‌ക്കാണ് മർദ്ദനമേറ്റത്. മമ്പാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് സി.പി.എം ലോക്കൽ കമ്മറ്റി അംഗം മുജീബ് കാഞ്ഞിരാല, സി.പി.എം ഏരിയ കമ്മറ്റി അംഗവും വാർഡ് മെമ്പറുമായ എം.ടി. അഹമ്മദ് എന്നിവരുടെ സംഘമാണ് അതി ക്രൂരമായി മർദ്ദിച്ചത്.

ഇന്നലെയായിരുന്നു സംഭവം. പഞ്ചായത്ത് സെക്രട്ടറിയെ കാണാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതാണ് സവാദ്. ഉടനെ ശ്രീനിവാസൻ അസഭ്യം പറഞ്ഞ് സവാദിനെ മർദ്ദിച്ചു. പിന്നീട് മുജീബും, അഹമ്മദും ഇതിൽ പങ്കുചേർന്നു. മർദ്ദന ദൃശ്യങ്ങൾ പകർത്തിയ മറ്റൊരു ആംആദ്മി പ്രവർത്തകനെയും സിപിഎം നേതാക്കൾ മർദ്ദിച്ചു.

ഗ്രാമസഭ ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും ആംആദ്മിയും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി ആരോപിച്ച് സവാദ് വിവരാവകാശം നൽകിയത്. സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകാനാണ് ആംആദ്മി നേതൃത്വത്തിന്റെ തീരുമാനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

admin

Recent Posts

ഉഷ്ണതരംഗ സാധ്യത ! സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും !

ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ…

8 mins ago

രാഹുലിന് പാകിസ്ഥാനിൽ ഫാൻസോ ?

പാകിസ്ഥാൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് ?

50 mins ago

ലൈംഗിക പീഡന പരാതി ! പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി അന്വേഷണ സംഘം ; നടപടി ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമന്‍സ് മടങ്ങിയതിനു പിന്നാലെ

ലൈംഗിക പീഡന പരാതിയിൽ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഹാജരാകാൻ…

1 hour ago

ക്ഷേത്രത്തിലെ കൈ കൊട്ടിക്കളിക്കിടെ കലാകാരിക്ക് ഹൃദയാഘാതം; വേദിയിൽ കുഴഞ്ഞുവീണ 67-കാരി മരിച്ചു

തൃശ്ശൂർ : ക്ഷേത്രത്തിൽ കൈ കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ…

2 hours ago

കേരളത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് കമ്മികൾ വിലയിരുത്തിയ ചരിത്ര പരിഷ്‌കാരം

ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെയും കാര്യക്ഷമമായ നികുതി പിരിവിന്റെയും സൂചനയെന്ന് വിദഗ്ദ്ധർ I NARENDRA MODI

3 hours ago

അനുമതി ഇല്ലാതെ ചെയര്‍പേഴ്‌സന്റെ ഇഷ്ടനിയമനം ! ദില്ലി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…

3 hours ago