CRIME

പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ ആക്രമിച്ചു; സിപിഎം പ്രവർത്തകനെതിരെ കേസ്

മലപ്പുറം: മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പോലീസ് കേസെടുത്തത്.

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഓണര്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ആലത്തിയൂര്‍ സ്വദേശി വേലായുധനും പഞ്ചായത്തിലെ എല്‍ ഡി ക്ലര്‍ക്ക് സുവിന്‍ ശേഖറുമായി വാക്കേറ്റമുണ്ടായി, തുടർന്ന് ഇത് കയ്യാങ്കളിയിൽ എത്തുകയായിരുന്നു.

തടയാനെത്തിയ പഞ്ചായത്ത് വാഹനത്തിന്‍റെ ഡ്രൈവറേയും വനിതാ ജീവനക്കാരിയേയും വേലായുധൻ കയ്യേറ്റം ചെയ്തു. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലായിരുന്നു സി.പി.എം പ്രവര്‍ത്തകനായ വേലായുധന്‍റെ ആക്രമണം. ഓഫീസിൽ അതിക്രമിച്ച് കയറി വനിതകളെയടക്കം ജീവനക്കാരെ ആക്രമിച്ചെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് വേലായുധനെതിരെ കേസെടുത്തത്. ഭീഷണിപെടുത്തിയെന്ന എല്‍ ഡി ക്ലര്‍ക്ക് സുവിന്‍ ശേഖറിന്‍റെ പരാതിയിലും വേലായുധനെതിരെ കേസെടുത്തിട്ടുണ്ട്.

B4 Admin

Recent Posts

ബിസ്ലെറി കുടിവെള്ള സാമ്പിളിൽ കാൻസർ സാധ്യതയുള്ള രാസവസ്തുക്കൾ കണ്ടെത്തിയതായി എഫ്എസ്എസ്എഐ: കമ്പനിക്കെതിരെ പ്രോസിക്യൂഷന് അനുമതി

രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…

19 minutes ago

രാജ്യറാണി എക്സ്പ്രസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: വർക്കല സ്വദേശിയായ 22കാരൻ പിടിയിൽ

തിരുവനന്തപുരത്ത് ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം നടന്നതായി പരാതി. രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരം നോർത്ത് റെയിൽവേ…

22 minutes ago

നേപ്പാളിന് 1.62 ബില്യൺ ഡോളറിന്റെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററും ഐഐടി ഓഫ്‌ഷോർ ക്യാമ്പസും സ്ഥാപിക്കും

നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1.62 ബില്യൺ ഡോളർ (ഏകദേശം 15,000 കോടി രൂപ) മൂല്യമുള്ള വികസന…

26 minutes ago

ഡിഎംകെ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളുടെ പെരുമഴ: സ്റ്റാലിന്റെ ഭരണത്തിന് പ്രതിച്ഛായാ തിരിച്ചടി!

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ശക്തമാകുന്നു. പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതിന്റെ രശീതിനുപോലും…

28 minutes ago

ടെക്നോപാർക്കിലെ ടൂൺസ് ആനിമേഷനിൽ കൂട്ടപ്പിരിച്ചുവിടൽ: പ്രതിഷേധവുമായി ജീവനക്കാർ

തിരുവനന്തപുരം ടെക്നോപാർക്കിലെ പ്രമുഖ ആനിമേഷൻ സ്ഥാപനമായ ടൂൺസ് ആനിമേഷനിൽ കൂട്ടപ്പിരിച്ചുവിടൽ നീക്കത്തിനെതിരെ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം. ദീർഘകാലമായി സ്ഥാപനത്തിൽ ജോലി…

56 minutes ago

മഴ വീണ്ടും ശക്തമാകുന്നു ആദ്യം ജാഗ്രത തെക്കൻ കേരളത്തിൽ! മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം നവംബർ 24 ചൊവ്വാഴ്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ…

1 hour ago