പന്തീരാങ്കാവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയ പന്തീരാങ്കാവ് സ്വദേശി അറസ്റ്റിൽ. പോക്സോ കേസ് വകുപ്പ് പ്രകാരമാണ് അറസ്റ്റിലായത്. കുറുക്കൻകുഴി പറമ്പ് രമിത്തിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടർന്ന് പന്തീരാങ്കാവ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ നേരത്തെയും നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുമ്പിൽ നഗ്നതാപ്രദർശനമടക്കം നിരവധി പരാതികൾ ഇയാൾക്കെതിരെയുണ്ട്. നിലവിൽ പോക്സോ നിയമപ്രകാരം ആണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

