കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) തുടരും. കോടിയേരി അടക്കം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ 17 പേരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് ലഭിച്ചത്. മുന്‍ മന്ത്രി ജി സുധാകരനേയും സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരാണ് സെക്രട്ടേറിയറ്റിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മന്ത്രിമാര്‍. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയതോടെ വാസവന് കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. പതിനേഴംഗ സെക്രട്ടേറിയറ്റില്‍ എട്ട് പേരും പുതുമുഖങ്ങളാണ്. പി.ജയരാജൻ ഇത്തവണയും സെക്രട്ടറിയേറ്റിൽ ഇല്ല.
സുധാകരനെക്കൂടാതെ എം എം മണി, ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍, കെ ജെ തോമസ്, വൈക്കം വിശ്വൻ, കെ പി സഹദേവൻ, പി പി വാസുദേവൻ, ആർ. ഉണ്ണികൃഷ്ണപിള്ള, കോലിയക്കോട് കൃഷ്ണൻനായർ, സി പി നാരായണൻ, കെ വി രാമകൃഷ്ണൻ, എം ചന്ദ്രൻ തുടങ്ങിയവരെ ഒഴിവാക്കി. അതേസമയം മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനും സെക്രട്ടറിയേറ്റില്‍ എത്താനായി. എം വിജയകുമാറിനേയും കടകംപള്ളി സുരേന്ദ്രനേയും മറികടന്ന് ആനാവൂര്‍ നാഗപ്പന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയതാണ് അത്ഭുതം.
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…