Kerala

ഗൗരീശപട്ടം മഹാദേവ ക്ഷേത്ര കമ്മിറ്റി പിടിക്കാൻ സിപിഎം? വിശ്വാസികൾ ആശങ്കയിൽ

തിരുവനന്തപുരം : ഗൗരീശപട്ടം മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് സിപിഎം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപീകരിക്കുന്നതിലേക്കായുള്ള നോട്ടീസ് പുറത്തിറക്കി ദേവസ്വം ബോർഡ്.

ആറ് ദിവസം മുമ്പാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉള്ളൂർ ഗ്രൂപ്പിൻറെ കീഴിലുള്ള ഗൗരീശപട്ടം ക്ഷേത്രത്തിൽ ഉപദേശക സമിതി ഉടൻതന്നെ രൂപീകരിക്കണമെന്നുള്ള സിപിഎം ഗൗരീശപട്ടം ബ്രാഞ്ച് കമ്മിറ്റിയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഉപദേശക സമിതി രൂപീകരിക്കാൻ മുൻകൈയെടുത്ത മന്ത്രിക്കും എംഎൽഎയ്ക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള രണ്ടാമത്തെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.

സനാതന ധർമ്മ വിശ്വാസപ്രമാണങ്ങളെയും, ക്ഷേത്ര വിശ്വാസങ്ങളെയും, ഹിന്ദുധർമ്മങ്ങളെയും നഖശിഖാന്തം എതിർക്കുന്ന സിപിഎമ്മിന് ക്ഷേത്രത്തിൽ അമ്പലത്തിൽ എന്താണ് കാര്യം എന്നാണ് ഭക്തരെല്ലാം ചോദിക്കുന്നത്. സിപിഎം നേതാക്കൾ കയ്യാളുന്ന ഗുരുവായൂർ ദേവസ്വത്തിൽ ചരിത്രത്തിൽ ആദ്യമായി ഇപ്രാവശ്യം സൂര്യാസ്തമന പൂജക്ക് വിഘ്നം സംഭവിച്ചതും ക്ഷേത്രത്തിന്റെ ജീർണോധാരണത്തിനു വേണ്ടിയുള്ള അഡ്‌ഹോക് കമ്മിറ്റിയിൽ സിപിഎം പ്രവർത്തകർ കയറിപറ്റി മഹാദേവ ക്ഷേത്രത്തിലെ ആൽത്തറയിലെ നാഗപ്രതിഷ്ഠ ഇളക്കിമാറ്റി അവിടെ സെപ്റ്റിക് ടാങ്ക് കുഴിച്ചതും ഭക്തരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയത്. സമാനമായ സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഭക്തർ

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

6 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

10 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

11 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

12 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

13 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

13 hours ago