E P Jayarajan
തിരുവനന്തപുരം: ഇ പി ജയരാജനെതിരെ സംസ്ഥാന സമിതിയിൽ ഉന്നയിക്കപ്പെട്ട കോടികളുടെ അഴിമതി ആരോപണങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായതിനു പിന്നാലെ, പി ജയരാജനെതിരെയും പരാതികളുടെ പ്രവാഹം. സി പി എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്കാണ് കൂട്ടപ്പരാതികൾ ലഭിച്ചിരിക്കുന്നത്. വടകരയിൽ മത്സരിക്കവേ ലക്ഷങ്ങളുടെ പാർട്ടി ഫണ്ട് വെട്ടിച്ചു, സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം, കൊട്ടേഷൻ കൊലപാത സംഘങ്ങളുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച പരാതികളാണ് ഇപ്പോൾ നേതൃത്വത്തിന് മുന്നിലുള്ളത്. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തവിധമുള്ള ആരോപണ പ്രത്യാരോപണങ്ങളിൽ മുങ്ങി വലിയ പ്രതിസന്ധിയെ നേരിടുകയാണ് ഇപ്പോൾ സിപിഎം. പക്ഷെ ഈ വിഭാഗീയ പോരാട്ടത്തിൽ പുറത്തുവരുന്നതാകട്ടെ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാക്കളുടെ ഞെട്ടിക്കുന്ന അഴിമതി കഥകളും കള്ളപ്പണ സമ്പാദ്യവുമാണ്.
നേരത്തെ സംസ്ഥാന സമിതിയിലാണ് ഇ പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും അനധികൃത റിസോർട്ടിനെ കുറിച്ചും ആരോപണം ഉന്നയിച്ചത് . മൂന്ന് ദിവസങ്ങൾക്ക് ശേഷം ഈ വിവരം മാധ്യമങ്ങൾക്ക് പി ജയരാജൻ തന്നെ ചോർത്തിക്കൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ ആരോപണങ്ങൾക്ക് ശേഷം പാർട്ടി ചുമതലകളിൽ നിന്നും എൽ ഡി എഫ് കൺവീനർ പദവിയിൽ നിന്നും ഒഴിയാൻ തയ്യാറാണ് എന്ന് ഇ പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പി ജയരാജനെതിരെ കൂട്ടപ്പരാതികൾ ഉയർന്നത്.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…