രാജേഷ് , ദിവ്യശ്രീ,
കേരളത്തെ നടുക്കിയ വനിതാ സിവിൽ പോലീസ് ഓഫീസർ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് അപൂർവ വിധി. രണ്ടുലക്ഷം രൂപ പിഴയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.. കൊലപാതകം, കൊലപാതക ശ്രമം, അതിക്രമിച്ചു കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതരമായ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ കോടതി ശരിവെച്ചു.
2024 നവംബർ 21-ന് വൈകുന്നേരം ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് ഈ ക്രൂരകൃത്യം നടത്തിയത്. വീടിന്റെ വരാന്തയിൽ പെട്രോൾ ഒഴിച്ച ശേഷം ദിവ്യശ്രീയെ കൊടുവാൾ ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ഓടിയ ദിവ്യശ്രീയെ ഗേറ്റിന് സമീപം വെച്ച് പിന്തുടർന്ന് വീണ്ടും വെട്ടി പരിക്കേൽപ്പിച്ചു. മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് കെ. വാസുവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ബാറിൽ മദ്യപിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ബൈക്ക് ഉപേക്ഷിച്ചും പല വാഹനങ്ങൾ മാറി കയറിയും പോലീസിനെ വെട്ടിക്കാൻ ശ്രമിച്ച പ്രതി, കൊലയ്ക്ക് ഉപയോഗിച്ച ആയുധം പുഴയിൽ എറിഞ്ഞിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ പുഴയിൽ നിന്ന് കൊടുവാൾ കണ്ടെടുക്കുകയുണ്ടായി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…