crime-news-kerala-latest-news
മംഗളൂരു: വിവാഹ ദിനത്തിൽ ആഘോഷത്തിന്റെ ഭാഗമായി വധൂഗൃഹത്തിലേക്ക് വരനെ വേഷം കെട്ടിച്ച് നൃത്തം ചെയ്ത് ആനയിച്ച സംഭവത്തില്‍ വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മാപ്പ് പറഞ്ഞ് വരൻ. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ച് നൃത്തം ചെയ്തതിനാണ് പൊലീസ് കേസെടുത്തത്.
ഹൈന്ദവ സംഘടനാ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലയാളിയായ വരനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇതേതുടർന്ന് വരനായ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുല്ല ബാസിത് ക്ഷമാപണം നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
”മതത്തെയും വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല എന്റെ സുഹൃത്തുക്കൾ ഈ പ്രവൃത്തി ചെയ്തത്. കൊറഗ സമുദായത്തെയോ മറ്റേതെങ്കിലും ജാതിയെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഞങ്ങൾ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. എല്ലാവരേയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു” – വീഡിയോയിൽ ബാസിത് പറയുന്നു.
കാസര്‍കോട് ഉപ്പളയിലെ വരന്റെ വീട്ടില്‍ നിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വരനെ കൊറഗജ്ജയുടെ വേഷം കെട്ടിച്ചത്.
രാത്രി വരന്‍ പോകുന്ന ചടങ്ങിനിടെയായിരുന്നു വരന്റെ ദേഹമാസകലം ചായം പൂശി കൊറഗജ്ജ വേഷം അണിയിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു.
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…