Aryan Khan
മുംബൈ: ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലായ ആര്യൻ ഖാനെ ( Aryan Khan Arrest) പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങൾക്കെതിരെ തുറന്നടിച്ച് നടി കങ്കണ റണാവത്ത്. ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന്‍ രംഗത്തുവന്നതിന്‍റെ തൊട്ടു പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം. “ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴികാട്ടികളാണെന്നും അതിനെ സ്വീകരിക്കണമെന്നും പറഞ്ഞായിരുന്നു ഋത്വിക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആര്യന് കത്ത് എഴുതിയത്. ഇതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കങ്കണ രംഗത്തെത്തിയത്.
നടിയുടെ വാക്കുകൾ ഇങ്ങനെ:
“എല്ലാ മാഫിയ പപ്പുമാരും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവത്കരിക്കരുത്. ഓരോരുത്തരുടേയും കർമങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കട്ടെ. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായ ഒരാളെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ആര്യൻ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കുറ്റവാളികൽ പിന്തുണക്കുന്നു” എന്നാണ് കങ്കണ ( Kangana Ranaut) കുറിച്ചിരിക്കുന്നത്.
എന്നാൽ ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ ഒരു ഇടവേളക്ക് ശേഷം വീണ്ടും ബോളിവുഡിൽ ലഹരിമരുന്ന് വിഷയം ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ഋത്വിക് റോഷനെ കൂടാതെ സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, സുനില്‍ ഷെട്ടി എന്നിവരും ആര്യന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സല്‍മാന്‍ഖാന്‍ ഷാരൂഖ് ഖാന്‍റെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്. അതേസമയം ആര്യൻ ഖാൻ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യപേക്ഷ സമർപ്പിക്കുക. എന്നാൽ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് എൻസിബി വ്യക്തമാക്കിയിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…