പുൽവാമ ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനത്തെ പിന്തുണച്ച് നടി വിദ്യാബാലനും

കലയെ രാഷ്ട്രീയവുമായും മറ്റ് വിഷയങ്ങളുമായും കൂട്ടിക്കുഴയ്ക്കെരുതെന്നാണ് എക്കാലത്തും താൻ വിശ്വാസിച്ചിരുന്നതെന്നും, എന്നാൽ പുൽവാമ ആക്രമണത്തെ തുടർന്ന് ഒരു ഉറച്ച നിലപാട് ഇക്കാര്യത്തിൽ എടുക്കേണ്ടതുണ്ടെന്നും വിദ്യാബാലൻ പറഞ്ഞു. “ധുൻ ബാദൽ കെ തോ ദേഖോ” എന്ന സ്വന്തം റേഡിയോ യുടെ പ്രീമിയറിൽ സംസാരിക്കുകകയായിരുന്നു ദേശീയ ജേതാവ് കൂടിയായ താരം.

ഭാരതത്തെ സംബന്ധിച്ചിടത്തോളം പുൽവാമ ആക്രമണം ക്ഷമയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും ഇനി ഇതനുവദിക്കാൻ പാടില്ലെന്നും വിദ്യാബാലൻ പറഞ്ഞു.