India

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ; നിർദേശത്തോട് വിയോജിച്ച് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രി സഭയും

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ എന്നീ നിർദേശങ്ങളോടു വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിസഭയും. കൊളോണിയൽ ക്രിമിനൽ നിയമങ്ങൾക്കു പകരമായി ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നൽകിക്കൊണ്ടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.

‘‘ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ രണ്ട് നിർദേശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഓഫിസും വിയോജിക്കുന്നു. കാരണം അവ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സുപ്രീം കോടതി വിധിന്യായങ്ങൾക്കും വിരുദ്ധമാകുമാണിത്’’ – ഉന്നതവ‍ൃത്തങ്ങൾ അറിയിച്ചു.

ഭാരതീയ ന്യായ് സൻഹിത ബിൽ 2023ൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്നാണ് സമിതി നിർദേശം നൽകിയത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കി 2018ലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യൻ സമൂഹത്തിൽ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാർലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ എന്നീ നിർദേശങ്ങൾ കമ്മിറ്റി ശുപാർശ ചെയ്തത്. ‌എന്നാൽ ഈ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയും മന്ത്രിസഭയും അറിയിക്കുകയായിരുന്നു.

Meera Hari

Recent Posts

കോടഞ്ചേരിയിൽ ഡോക്ടറെ മർദ്ദിച്ചയാൾക്കെതിരെ കേസെടുത്തു ! നടപടി കോടഞ്ചേരി സ്വദേശി റംജുവിനെതിരെ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ…

5 mins ago

ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ല

പൊങ്ങച്ചം ആദ്യം നിർത്ത് ! മോദിയോട് സംവദിക്കണം പോലും ; വലിച്ചുകീറി സ്‌മൃതി ഇറാനി ; വീഡിയോ കാണാം...

19 mins ago

പാക് അധീന കശ്മീരിൽ വീണ്ടും തെരുവിലിറങ്ങി ജനങ്ങൾ ! സംഘർഷത്തിൽ രണ്ട് മരണം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അനിയന്ത്രിതമായ വിലക്കയറ്റം, ഉയര്‍ന്ന നികുതി, വൈദ്യുതി ക്ഷാമം തുടങ്ങിയ ചൂണ്ടിക്കാട്ടി പാക് അധീന കശ്മീരിൽ നടക്കുന്ന സംഘർഷത്തിൽ രണ്ട് പേർ…

31 mins ago

രാഹുലിന്റേത് ചൈനീസ് ഗ്യാരന്റി ! ഒരിക്കലും യാഥാർഥ്യമാകില്ല ; ജനങ്ങൾ മോദിയുടെ ഗ്യാരന്റിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി : രാഹുലിന്റെ വാഗ്ദാനങ്ങൾ ചൈനീസ് ഗ്യാരന്റിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഒരിക്കലും അവരുടെ വാഗ്ദാനങ്ങൾ…

34 mins ago

വേനൽ മഴ കനക്കുന്നു ! ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമേകികൊണ്ട് വേനൽ മഴ കനക്കുന്നു. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തില്‍…

38 mins ago

ഭാരതത്തിലെ ജനങ്ങൾ 365 ദിവസവും അമ്മയെ ആരാധിക്കുന്നു ; മാതൃദിനത്തിൽ ലഭിച്ച സമ്മാനം കണ്ട് വികാരാധീതനായി പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത : ഭാരതത്തിലെ ജനങ്ങൾ 365 ദിവസവും അമ്മയെ ആരാധിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ മാതൃദിനം വളരെ നന്നായി ആഘോഷിക്കുന്നവരാണെന്നും…

43 mins ago