തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും വിദേശയാത്രകൾക്കും മറ്റും പണം അനുവദിക്കുന്ന ധനവകുപ്പിന് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിക്കാൻ പണമില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്സ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യവും പോഷക സമ്പുഷ്ടവുമായ ഉച്ചഭക്ഷണം നൽകണം. ഇതിനായുള്ള ചെലവിന്റെ 60 ശതമാനവും വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. എന്നിട്ടും നിലവിൽ നാമമാത്രമായ തുക വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന ധനവകുപ്പ് തയ്യാറാകുന്നില്ല. നിലവിൽ 150 കുട്ടികൾ വരെയുള്ള സ്കൂളുകൾക്ക് 8 രൂപയാണ് ഒരു വിദ്യാർത്ഥിക്ക് അനുവദിക്കുന്നത്. 150 നും 500 നും ഇടയിൽ കുട്ടികളുള്ള സ്കൂളുകൾക്ക് 7 രൂപയും അഞ്ഞൂറിലധികം കുട്ടികളുള്ള സ്കൂളുകൾക്ക് 6 രൂപയുമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ 2 ദിവസം പാലും 1 ദിവസം മുട്ടയും നൽകണമെന്നുള്ള സർക്കാർ നിർദ്ദേശം അടക്കം പാലിക്കേണ്ട സാഹചര്യത്തിൽ നിലവിലെ തുക അപര്യാപ്തമാണെന്ന് വ്യക്തം. ഉടൻ തുക വർദ്ധിപ്പിച്ചില്ലെങ്കിൽ പദ്ധതി നിലക്കുമെന്ന ഘട്ടത്തിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ തുക വർദ്ധിപ്പിക്കാതെ ഒളിച്ചുകളിയ്ക്കുകയാണ്.
എത്ര രൂപ വർധിപ്പിച്ചാലും 60 % കേന്ദ്രമാണ് നൽകുന്നതെങ്കിലും സംസ്ഥാന വിഹിതം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കുട്ടികളുടെ മിനിമം പോഷകാഹാര ആവശ്യങ്ങൾക്കുള്ള തുകപോലും അനുവദിക്കാതെയാണ് സർക്കാരും സിപിഎമ്മും കുട്ടികൾക്ക് എന്തുകൊണ്ട് നോൺ വെജ്ജ് ഭക്ഷണം നൽകുന്നില്ലെന്ന് ചർച്ചകൾക്ക് കൂട്ടുനിൽക്കുന്നത് എന്നത് ഏറെ രസകരമാണ്. 2016മുതല്‍ നല്‍കി വരുന്ന ഈ തുക പരിഷ്കരിക്കുമെന്നാവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകർ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമടക്കം നടത്തി. അതും ഫലം കാണാതെ വന്നതോടെയാണ് കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുക വര്‍ദ്ധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിദ്യാഭ്യാസ വകുപ്പ് പലവട്ടം ശുപാര്‍ശ നല്‍കിയെങ്കിലും സാന്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കാത്തതാണ് പ്രധാന പ്രതിസന്ധി.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…