ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നാസർ ജേഴ്സിയിൽ
റിയാദ്: ലോകകപ്പിന് പിന്നാലെ ഈ വർഷമാദ്യം സൗദി പ്രൊ ലീഗ് ക്ലബായ അൽനാസറിലേക്ക് ചേക്കേറിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിലേക്കു തന്നെ തിരികെ പറക്കാനൊരുങ്ങുന്നുവെന്ന് വിവരം. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞാണ് ലോകറെക്കോർഡ് തുകയ്ക്ക് റൊണാൾഡോ അൽ നസ്റിൽ ചേർന്നത്.എന്നാൽ സൗദി അറേബ്യൻ ക്ലബ്ബിലെ സാഹചര്യങ്ങളിൽ സൂപ്പർ താരം തൃപ്തനല്ലെന്നാണ് വിവരം. സൗദിയിലെ ജീവിതവുമായി ചേർന്നുപോകാൻ ക്രിസ്റ്റ്യാനോയുടെ കുടുംബവും നന്നേ കഷ്ടപ്പെടുകയാണ്. ഭാഷയാണ് സൂപ്പര്‍ താരത്തിന്റേയും കുടുംബത്തിന്റേയും പ്രധാന പ്രശ്നം.
ജർമന്‍ ക്ലബ്ബായ ബയേൺ മ്യൂണിക്ക് റൊണാൾഡോയ്ക്കായി വല വിരിച്ചിട്ടുണ്ട്. കടുത്ത റൊണാൾഡോ ആരാധകനായ ജർമൻ ബിസിനസുകാരൻ മാർകസ് ഷോൺ, റൊണാൾഡോയെ ജർമനിയിലെത്തിക്കാൻ ഒരുമ്പെട്ടിറിങ്ങി എന്നാണ് ലഭിക്കുന്ന വിവരം.
അതെസമയം ബയേൺ സിഇഒ ഒലിവർ ഖാൻ ക്രിസ്റ്റ്യാനോയുടെ ട്രാൻസ്ഫറിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബയേണിലെ ചില പ്രമുഖ താരങ്ങൾ ഈ സീസണോടെ ടീം വിടുന്നതിനാൽ റൊണാൾഡോയുടെ വരവ് ക്ലബ്ബിന് ഉണർവാകുമെന്നാണ് കരുതുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…