Saturday, May 4, 2024
spot_img

യൂറോപ്പിലേക്ക് തിരികെ പറക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ; വലവിരിച്ച് ബയേൺ മ്യൂണിക്ക്

റിയാദ്: ലോകകപ്പിന് പിന്നാലെ ഈ വർഷമാദ്യം സൗദി പ്രൊ ലീഗ് ക്ലബായ അൽനാസറിലേക്ക് ചേക്കേറിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിലേക്കു തന്നെ തിരികെ പറക്കാനൊരുങ്ങുന്നുവെന്ന് വിവരം. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റ‍ഡുമായി തെറ്റിപ്പിരിഞ്ഞാണ് ലോകറെക്കോർഡ് തുകയ്ക്ക് റൊണാൾഡോ അൽ നസ്റിൽ ചേർന്നത്.എന്നാൽ സൗദി അറേബ്യൻ ക്ലബ്ബിലെ സാഹചര്യങ്ങളിൽ സൂപ്പർ താരം തൃപ്തനല്ലെന്നാണ് വിവരം. സൗദിയിലെ ജീവിതവുമായി ചേർന്നുപോകാൻ ക്രിസ്റ്റ്യാനോയുടെ കുടുംബവും നന്നേ കഷ്ടപ്പെടുകയാണ്. ഭാഷയാണ് സൂപ്പര്‍ താരത്തിന്റേയും കുടുംബത്തിന്റേയും പ്രധാന പ്രശ്നം.

ജർമന്‍ ക്ലബ്ബായ ബയേൺ മ്യൂണിക്ക് റൊണാൾഡോയ്ക്കായി വല വിരിച്ചിട്ടുണ്ട്. കടുത്ത റൊണാൾഡോ ആരാധകനായ ജർമൻ ബിസിനസുകാരൻ മാർകസ് ഷോൺ, റൊണാൾഡോയെ ജർമനിയിലെത്തിക്കാൻ ഒരുമ്പെട്ടിറിങ്ങി എന്നാണ് ലഭിക്കുന്ന വിവരം.

അതെസമയം ബയേൺ സിഇഒ ഒലിവർ ഖാൻ ക്രിസ്റ്റ്യാനോയുടെ ട്രാൻസ്ഫറിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബയേണിലെ ചില പ്രമുഖ താരങ്ങൾ ഈ സീസണോടെ ടീം വിടുന്നതിനാൽ റൊണാൾഡോയുടെ വരവ് ക്ലബ്ബിന് ഉണർവാകുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles