Sports

ഞാൻ ഇവിടെ തികച്ചും സന്തോഷവനാണ്,ഇവിടെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,അല്‍ നസ്ര്‍ വിട്ട് യൂറോപ്പിലേക്ക് പോകുന്നുവെന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

റിയാദ്: അല്‍ നസ്ര്‍ വിട്ട് വീണ്ടും യൂറോപ്പിലേക്ക് പോകുന്നുവെന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.അല്‍ നസ്റില്‍ താന്‍ സംതൃപ്തനാണെന്നും സൗദി പ്രോ ലീഗിന്‍റെ അടുത്ത സീസണിലും ടീമീനൊപ്പം തുടരുമെന്നും റൊണാള്‍ഡോ പറഞ്ഞു.ഞാനിവിടെ തികച്ചും സന്തോഷവനാണ്. ഇവിടെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ തുടരുകയും ചെയ്യും. എന്‍റെ കുടുബത്തിനും ഇവിടെ തുടരുന്നതില്‍ സന്തോഷമേയുള്ളുവെന്നും റൊണാള്‍ഡോ പറഞ്ഞു. ഫുട്ബോള്‍ ലോകകപ്പിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കി റൊണാള്‍ഡോ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് അല്‍ നസ്റിലെത്തിയത്.

സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനെ ചാമ്പ്യന്‍മാരാക്കാനായില്ലെങ്കിലും ടീമിനെ രണ്ടാം സ്ഥാനത്തെക്കിക്കാന്‍ റൊണാള്‍ഡോക്കായി. ഈ സീസണില്‍ അല്‍ നസ്റിനായി കളിച്ച 16 മത്സരങ്ങളില് 14 ഗോളുകള്‍ നേടി റൊണാള്‍ഡോ തിളങ്ങുകയും ചെയ്തിരുന്നു. ലീഗിലെ അവസാന മത്സരത്തിന് മുമ്പ് നേരിയ പരിക്കേറ്റ റൊണാള്‍ഡോ അല്‍ നസ്റിന്‍റെ അവസാന മത്സരത്തില്‍ കളിച്ചിരുന്നില്ല. യൂറോ കപ്പ് യോഗ്യതക്കായി പോര്‍ച്ചുഗല്‍, ബോസ്നിയ-ഹെര്‍സെഗോ‌വ്നിയക്കെതിരെയും ഐസ്‌ലന്‍ഡിനെതിരിയും പോര്‍ച്ചുഗലിന് ജൂണില്‍ മത്സരമുണ്ട്. ഇതിന് മുന്നോടിയായാണ് റൊണാള്‍ഡോക്ക് വിശ്രമം നല്‍കിയത്.

Anusha PV

Recent Posts

‘ഒരു രക്തഹാരം കുട്ടിയെ അണിയിക്കുന്നു… തിരിച്ച് ഇങ്ങോട്ടും. ചടങ്ങു കഴിഞ്ഞു’ ഇമ്മാതിരി വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം… ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല.…

25 mins ago

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

1 hour ago

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

1 hour ago