India

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും അനധികൃത മതംമാറ്റ ശ്രമങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘അമര്‍ എ.എസ്.ബി.എല്‍’ (Amar ASBL) എന്ന എന്‍.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ ഇ.ഡി നടത്തിയ തിരച്ചിലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

കേന്ദ്ര വിദേശനാണ്യ നിയന്ത്രണ നിയമം (FEMA) ലംഘിച്ച് 5.10 കോടിയിലധികം രൂപയുടെ വിദേശധനം രാജ്യത്തേക്ക് അനധികൃതമായി എത്തിച്ചെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ബെല്‍ജിയത്തിലെ ബ്രസല്‍സ് ആസ്ഥാനമായി 2011-ലാണ് ‘അമര്‍ എ.എസ്.ബി.എല്‍’ രൂപീകൃതമാകുന്നത്. 2011-ല്‍ ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയ ബെല്‍ജിയന്‍ പൗരന്മാര്‍, ജയ്സാല്‍മീറിലെ ഒരു പാവപ്പെട്ട ഒട്ടകക്കാരന്റെ മകള്‍ക്ക് പഠനസഹായം നല്‍കിയതാണ് എന്‍.ജി.ഒയുടെ തുടക്കമെന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നത്. 125-ഓളം കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് നടത്തുന്നുണ്ടെന്ന് അവകാശപ്പെട്ട ഈ സംഘടനയ്ക്ക് പക്ഷേ ഇന്ത്യയില്‍ ട്രസ്റ്റോ എന്‍.ജി.ഒ രജിസ്‌ട്രേഷനോ (FCRA) ഇല്ലായിരുന്നു.

വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ ആവശ്യമായ എഫ്.സി.ആര്‍.എ അനുമതിയില്ലാതെയാണ് പണം സ്വീകരിച്ചത്. കുടുംബ ചെലവുകള്‍, ബന്ധുക്കള്‍ക്കുള്ള ധനസഹായം, കള്‍ച്ചറല്‍/എഡ്യൂക്കേഷന്‍ സേവനങ്ങള്‍ എന്നിവയുടെ പേരുപറഞ്ഞാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിച്ചത്. ആകെ വന്ന 5.10 കോടി രൂപയില്‍ 2.60 കോടിയോളം രൂപ പ്രാദേശിക ഏജന്റായ ദേവു റാം പണമായി പിന്‍വലിച്ചു. ഇതിന് കൃത്യമായ കണക്കുകളോ പുസ്തകങ്ങളോ സൂക്ഷിച്ചിട്ടില്ല.

എന്‍.ജി.ഒ ഭാരവാഹികളായ ജോസ് ഗോഫിനെറ്റും മകന്‍ സാലിയന്‍ ഗോഫിനെറ്റും വര്‍ഷത്തില്‍ 2-3 ആഴ്ച ജയ്സാല്‍മീറില്‍ തങ്ങി കുട്ടികളുടെ രക്ഷിതാക്കളെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് പ്രത്യേക മതപ്രചാരണ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സംശയാസ്പദമായ ഇടപാടുകള്‍ കണ്ട് ബാങ്കുകള്‍ ദേവു റാമിന്റെയും സഹായി ജ്ഞാന്‍ ചന്ദിന്റെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചപ്പോള്‍, തുക കൈപ്പറ്റാന്‍ ഇവര്‍ നാട്ടിലെ മറ്റു ചില വ്യക്തികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട്, അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു എന്ന വ്യാജേന സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ സ്വാധീനിക്കാനാണ് ഈ പണം ഉപയോഗിച്ചത്. കഴിഞ്ഞ മാസവും ജയ്പൂര്‍ കേന്ദ്രീകരിച്ച് ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സമാന രീതിയില്‍ മതംമാറ്റത്തിന് ശ്രമിച്ച കേസില്‍ ഒരു പാസ്റ്ററുടെ കേന്ദ്രങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. അമേരിക്കയില്‍ നിന്ന് 2 കോടിയോളം രൂപ ഇയാള്‍ കൈപ്പറ്റിയെന്നാണ് കേസ്. അതിന് പിന്നാലെ ജയ്സാല്‍മീറിലും സമാനമായ സംഭവം പുറത്തുവന്നതോടെ വലിയൊരു വിദേശ സാമ്പത്തിക ശൃംഖല തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. തിരച്ചിലില്‍ നിരവധി ഡിജിറ്റല്‍ തെളിവുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നും ഇ.ഡി അറിയിച്ചു.

Sooryasurendran

Share
Published by
Sooryasurendran

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

8 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

9 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

9 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

18 hours ago