കമ്മ്യൂണിസ്റ്റ് ഭീകരന്മാരിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ
മുംബൈ : ഗഡ്ചിറോളിയിലെ കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ നടപടിക്ക് സഹായകമായ സുപ്രധാന വിവരം സുരക്ഷാസേനയ്ക്ക് കൈമാറിയ ഗോത്രവര്‍ഗ ഗ്രാമീണന് 86 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പോലീസ്. സുരക്ഷാ കാരണങ്ങളുള്ളതിനാൽ ഗ്രാമീണന്റെ പേര് വെളിപ്പെടുത്തില്ലെന്നും പണം ഉടന്‍ കൈമാറുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ ഗഡ്ചിറോളി ജില്ലയിലെ വണ്ടോലിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ആറ് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ വാണ്ടഡ് ലിസ്റ്റില്‍പ്പെട്ട, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി അംഗങ്ങളായ 12 കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ടവരിൽ യോഗേഷ് തുലാവി, വിശാല്‍ അത്റാം, പ്രമോദ് കച്ലാമി തുടങ്ങിയ ഭീകരന്മാരും ഉൾപ്പെടുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഗഡ്ചിറോളി പോലീസ് ആസ്ഥാനത്ത് വ്യാഴാഴ്ച എത്തിച്ചിരുന്നു. ഓപ്പറേഷനിൽ നടപടിയില്‍ പങ്കെടുത്ത കമാന്‍ഡോകള്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികവും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
വണ്ടോലി വനമേഖലയില്‍ ചുരുങ്ങിയത് 12 ഓപ്പറേഷനുകളെങ്കിലും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെയും മാവോവാദി നേതാക്കള്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നെന്ന് മഹാരാഷ്ട്ര ആന്റി നക്സല്‍ ഓപ്പറേഷന്‍സ് സെല്‍ മേധാവി ഐ.ജി. സന്ദീപ് പാട്ടീല്‍ പറഞ്ഞു. എന്നാല്‍ ഇക്കുറി ദുഷ്കരമായ സാഹചര്യമായിട്ടും കമാന്‍ഡോകളുടെ ധീരതമൂലം മാവോവാദികളെ ഇല്ലാതാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…