ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്
കൊൽക്കത്ത: രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണർ തന്റെ തീരുമാനം പിൻവലിക്കണമെന്നുമുള്ള വിമർശനങ്ങൾ കഥയറിയാതെയുള്ള ആട്ടംകാണലാണെന്ന് പരിഹസിച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. ഗവർണറുടെ ഓഫീസിനും വസതിക്കും എന്ത് പേരിടണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയോ സംസ്ഥാന സർക്കാരോ അല്ല. കേന്ദ്രസർക്കാരും ഗവർണറുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“തന്റെ അഭ്യർത്ഥനപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമു 2023 മാർച്ച് 27 ന് രാജ്ഭവന്റെ പേര് ‘ജനരാജ്ഭവൻ’ എന്ന് പുനർനാമകരണം ചെയ്ത് താക്കോൽ മുഖ്യമന്ത്രിക്ക് കൈമാറിയതും അഭിമാനത്തോടെ അതവർ സ്വീകരിച്ചതും വിമർശകർ മറന്നുപോകുന്നു. രാജ്യത്താദ്യമായി രാജ്ഭവന്റെ പേരുമാറ്റണമെന്ന ആശയം ആവിഷ്കരിച്ചതും നടപ്പാക്കിയതും ബംഗാളിലാണെന്ന കാര്യത്തിൽ നാം അഭിമാനിക്കുകയാണ് വേണ്ടത്. പേരുമാറ്റം മാത്രമല്ല, രാജ്യത്തിന് മാതൃകയായ അനേകം ജനകീയ പരിപാടികൾക്കും ബംഗാളിലെ ‘ജനരാജ്ഭവൻ’ ആണ് മുൻകൈയെടുത്തത്”- വിമർശനങ്ങൾക്ക് മറുപടിയായി ഗവർണർ പറഞ്ഞു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…