തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള പ്രശസ്തമായ ശംഖുംമുഖം ക്ഷേത്രത്തിൽ മണിമന്ദിരം എന്നപേരിൽ ക്ഷേത്ര വാസ്തുവിനു വിരുദ്ധമായ കുരിശ് രൂപം പണിതത്തിൽ വ്യാപകമായ പ്രതിഷേധം. ബംഗളൂരു നിവാസിയായ അഭിഭാഷകൻ സമർപ്പിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മിതിയെങ്കിലും ഒരു ലക്ഷം രൂപ പോലും ചെലവ് വരാത്ത നിർമ്മിതിയാണ് മണിമന്ദിരം എന്നപേരിൽ നിർമ്മിച്ചത്. ഇത് വലിയ അഴിമതിയാണെന്ന വ്യാപക ആക്ഷേപമാണ് ഭക്തർ ഉന്നയിക്കുന്നത്.
ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്റെ പിന്തുണയോടെ ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതായി വ്യാപകമായ പരാതിയുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തരോട് അപമര്യാദയായി പെരുമാറുന്നത് നിത്യസംഭവമാണ്. പൂജയും വഴിപാടുമല്ല ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് പണം നല്‍കിയാല്‍ മതിയെന്ന ദര്‍ശനത്തിനെത്തുന്നവരെ നിര്‍ബന്ധിക്കുന്നത് ചോദ്യം ചെയ്ത ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സെക്രട്ടറി കയ്യേറ്റം ചെയ്ത സംഭവവും ഉണ്ടായി. ശംഖുമുഖം കടപ്പുറത്തെ പുരാതനമായ ക്ഷേത്രത്തിന്റെ സ്വന്തുക്കളില്‍ ഭൂരിഭാഗവും കയ്യറ്റത്തിന് വിധേയമായിരുന്നു. തിരിച്ചു പിടിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ല. ചവറു തള്ളുന്ന സ്ഥലമായി ക്ഷേത്രഭൂമി ഉപയോഗിക്കപ്പെട്ടു. വ്യവസായി ഉദയസമുദ്ര രാജശേഖരന്‍ നായര്‍ സ്വന്തം നിലയില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ച് ക്ഷേത്രഭൂമിയുടെ കുറച്ചു ഭാഗം സംരക്ഷിച്ചിരുന്നു. അന്ന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനെതിരെ വലിയ തോതിലുള്ള എതിര്‍പ്പുമായി ചില മത സംഘടനകള്‍ രംഗത്തു വന്നിരുന്നു. ക്ഷേത്രം കയ്യേറാൻ വര്ഷങ്ങളായി ശ്രമിക്കുന്ന ശക്തികളാണോ കുരിശ്ശ് നിർമ്മാണത്തിന് പിന്നിലെന്ന് സംശയമുണ്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…