crossed the border into India; BSF arrested a Pakistani citizen
ചണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് എത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലെ ഇന്ത്യ- പാക് അതിർത്തിയിൽ നിന്നുമാണ് പാക് പൗരനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. അതിർത്തിയിൽ സുരക്ഷാ സേന പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അതിർത്തിയിൽ സംശയാസ്പദമായ നീക്കം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പ്രദേശം സുരക്ഷാ സേന വളഞ്ഞു. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്നും വഴിതെറ്റിയാണ് ഇയാൾ എത്തിയത് എന്നാണ് വ്യക്തമായിട്ടുള്ളത്. കൂടുതൽ വിശദാംശങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. ഇയാളുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും 840 രൂപയും പിടിച്ചെടുത്തു. ഇയാളുടെ ഐഡി കാർഡും ലഭിച്ചിട്ടുണ്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…