കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ്. പോലീസ് പുറത്തുവിട്ട രേഖാ ചിത്രങ്ങളിൽ ഒന്ന് നഴ്സിംഗ് കെയർ ടേക്കറുടേതാണെന്നാണ് സംശയം. ഇവർ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ, യുവതിയുമായി പെൺകുട്ടിയുടെ പിതാവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
ഇവരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഇതിന്റെ പ്രതികാരമെന്നോണമാണോ കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനുമാണ് കുട്ടിയുടെ പിതാവിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യുന്നത്.
അതേസമയം, കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. കൊല്ലം രജിസ്‌ട്രേഷനിലുള്ള ഓട്ടോയാണ് തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ചത്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിംഗും ഗ്ലാസിൽ എഴുത്തുമുണ്ട്. വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…