Kerala

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ് ; രേഖാ ചിത്രങ്ങളിൽ ഒന്ന് നഴ്സിംഗ് കെയർ ടേക്കറെന്ന് സംശയം ; റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ്. പോലീസ് പുറത്തുവിട്ട രേഖാ ചിത്രങ്ങളിൽ ഒന്ന് നഴ്‌സിംഗ് കെയർ ടേക്കറുടേതാണെന്നാണ് സംശയം. ഇവർ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ, യുവതിയുമായി പെൺകുട്ടിയുടെ പിതാവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

ഇവരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഇതിന്റെ പ്രതികാരമെന്നോണമാണോ കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനുമാണ് കുട്ടിയുടെ പിതാവിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യുന്നത്.

അതേസമയം, കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. കൊല്ലം രജിസ്‌ട്രേഷനിലുള്ള ഓട്ടോയാണ് തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ചത്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിംഗും ഗ്ലാസിൽ എഴുത്തുമുണ്ട്. വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

anaswara baburaj

Recent Posts

ലോക നേതാക്കളെയും മാർപാപ്പയെയും കണ്ട് മോദി! |narendra modi| |g7summit|

ലോക നേതാക്കളെയും മാർപാപ്പയെയും കണ്ട് മോദി! |narendra modi| |g7summit|

13 mins ago

പ്രധാനമന്ത്രി 18ന് വാരണാസിയിൽ; കിസാൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും; ഒരുക്കങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി 18ന് വാരണാസിയിൽ. തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള വാരണാസിയിലെ ആദ്യ സന്ദർശനമായതുകൊണ്ടുതന്നെ ഒരുക്കങ്ങൾ…

52 mins ago

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ; സുരക്ഷ ശക്തമാക്കി പോലീസ്

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ്. ശബ്ദസന്ദേശത്തിലൂടെയാണ് ഭീകരർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്.…

2 hours ago

ബംഗാളില്‍ അക്രമത്തിനിരയായവര്‍ രാജ്ഭവനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ ഇരയായവരെ രാജ്ഭവനില്‍ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് നടപടിക്കെതിരെ വിമർശനവുമായി…

2 hours ago

ചൈനയുടേതടക്കം ഭീ_ഷ_ണി_യെ തകർക്കാനുള്ള നീക്കം

ചൈനയുടേതടക്കം ഭീ_ഷ_ണി_യെ തകർക്കാനുള്ള നീക്കം

2 hours ago

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

3 hours ago