Kerala

എസ്എഫ്‌ഐയെ ക്രിമിനലുകളാക്കി വളർത്തുന്നു; സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിപട്ടികയിൽ പിണറായി വിജയൻറെ പേരും വരും! മുഖ്യമന്ത്രിയെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം: എസ്എഫ്‌ഐയെ ക്രിമിനലുകളാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയിൽ മുഖ്യമന്ത്രിയുടെ പേരും വരുമെന്ന് വേണുഗോപാൽ പറഞ്ഞു.

മൂന്ന് ദിവസം വെള്ളം പോലും കൊടുക്കാതെയാണ് ഒരു ചെറുപ്പക്കാരനെ ക്രുരമായി ആക്രമിച്ചത്. അവസാനം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എസ്എഫ്‌ഐയിൽ ചേരാൻ വിസമ്മതിച്ചതിനാണ് അവനെ ഇങ്ങനെ ചെയ്തതെന്നാണ് സിദ്ധാർത്ഥിന്റെ അച്ഛൻ പറഞ്ഞത്. നമ്മുടെ ഹോസ്റ്റലുകളെല്ലാം പാർട്ടി ഗ്രാമങ്ങളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എഫ്‌ഐ ഒരു ക്രിമിനൽ സംഘമായി വളരാൻ സാഹചര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ അഴിമതിയും സർക്കാരിന്റെ ചീത്തപ്പേരും മറച്ചു പിടിക്കാൻ മുഖ്യമന്ത്രി എസ്എഫ്‌ഐയെ ഉപയോഗിക്കുകയാണ്. അക്രമം നടത്തി വരുന്നവരെ മാലയിട്ട് സ്വീകരിച്ച് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്ന പിണറായി വിജയനും സിപിഎമ്മുമെല്ലാം സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിപ്പട്ടികയിലാണെന്നും അദ്ദേഹം വിമർശിച്ചു.

നമ്മുടെയൊക്കെ കുട്ടികളെ കോളേജിലേക്ക് അയച്ചാൽ തിരിച്ചു വരുമോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയാണ്. കുറ്റവാളികളുടെ താവളമായി ക്യാമ്പസുകൾ മാറി. അവരുടെ കൂടെ നിൽക്കാത്തവരെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ട് എന്ന ധൈര്യം കൊടുക്കാൻ ഒരു മുഖ്യമന്ത്രി ഇവിടെയുണ്ട്. മുഖ്യമന്ത്രിയെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.

anaswara baburaj

Recent Posts

എന്താണ് ലാറിംഗോളജി ?

ശബ്ദ രോഗങ്ങൾ എങ്ങനെ തിരിച്ചറിയാം ?

12 seconds ago

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ! ജൂലൈ 25 ന് അവസാനിക്കും: സ്‌പീക്കര്‍ എഎൻ ഷംസീര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍…

41 mins ago

റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ് ! വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചുവെന്ന് ആനി രാജ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് സിപിഎം നേതാവ്…

42 mins ago

തരൂരിനെ വിറപ്പിച്ച രാജീവ് ചന്ദ്രശേഖർ !

തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് ഇനി മത്സരിക്കുമോ ? ശശി തരൂരിന്റെ മറുപടി ഇങ്ങനെ...

1 hour ago

ഭാവി പ്രധാനമന്ത്രി തന്നെ ! രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

ദില്ലി : എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമ്പോൾ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്ത് കോൺഗ്രസ് പ്രവർത്തക സമിതി.…

2 hours ago

ഇന്ത്യക്കാരായി ഈ മണ്ണില്‍ ജീവിച്ച് മരിക്കണം: ഞങ്ങള്‍ക്കും തരൂ ഇന്ത്യന്‍ പൗരത്വം! താലിബാന്‍ ഭീഷണി ഭയന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓടിയെത്തിയ സിഖ് കുടുംബങ്ങളുടെ അഭ്യര്‍ത്ഥന

ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീഷണി ഭയന്ന് കാബൂളില്‍ നിന്നും പഞ്ചാബില്‍ കുടിയേറിയ 25 സിഖ് കുടുംബങ്ങള്‍.…

2 hours ago