Tuesday, May 14, 2024
spot_img

എസ്എഫ്‌ഐയെ ക്രിമിനലുകളാക്കി വളർത്തുന്നു; സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിപട്ടികയിൽ പിണറായി വിജയൻറെ പേരും വരും! മുഖ്യമന്ത്രിയെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം: എസ്എഫ്‌ഐയെ ക്രിമിനലുകളാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയിൽ മുഖ്യമന്ത്രിയുടെ പേരും വരുമെന്ന് വേണുഗോപാൽ പറഞ്ഞു.

മൂന്ന് ദിവസം വെള്ളം പോലും കൊടുക്കാതെയാണ് ഒരു ചെറുപ്പക്കാരനെ ക്രുരമായി ആക്രമിച്ചത്. അവസാനം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എസ്എഫ്‌ഐയിൽ ചേരാൻ വിസമ്മതിച്ചതിനാണ് അവനെ ഇങ്ങനെ ചെയ്തതെന്നാണ് സിദ്ധാർത്ഥിന്റെ അച്ഛൻ പറഞ്ഞത്. നമ്മുടെ ഹോസ്റ്റലുകളെല്ലാം പാർട്ടി ഗ്രാമങ്ങളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എഫ്‌ഐ ഒരു ക്രിമിനൽ സംഘമായി വളരാൻ സാഹചര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ അഴിമതിയും സർക്കാരിന്റെ ചീത്തപ്പേരും മറച്ചു പിടിക്കാൻ മുഖ്യമന്ത്രി എസ്എഫ്‌ഐയെ ഉപയോഗിക്കുകയാണ്. അക്രമം നടത്തി വരുന്നവരെ മാലയിട്ട് സ്വീകരിച്ച് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്ന പിണറായി വിജയനും സിപിഎമ്മുമെല്ലാം സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിപ്പട്ടികയിലാണെന്നും അദ്ദേഹം വിമർശിച്ചു.

നമ്മുടെയൊക്കെ കുട്ടികളെ കോളേജിലേക്ക് അയച്ചാൽ തിരിച്ചു വരുമോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയാണ്. കുറ്റവാളികളുടെ താവളമായി ക്യാമ്പസുകൾ മാറി. അവരുടെ കൂടെ നിൽക്കാത്തവരെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ട് എന്ന ധൈര്യം കൊടുക്കാൻ ഒരു മുഖ്യമന്ത്രി ഇവിടെയുണ്ട്. മുഖ്യമന്ത്രിയെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.

Related Articles

Latest Articles