Education

കുസാറ്റ് മാതൃക; ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി പരിഗണിക്കും: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് ആലോചനയിലുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടപ്പാക്കിയ ഏറെ പ്രശംസ ലഭിച്ച ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നത്.

വിദ്യാർഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവാവധി നൽകാൻ തീരുമാനമുണ്ടായത്. ആർത്തവസമയത്ത് വിദ്യാർഥിനികൾ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം സംസ്ഥാന വ്യാപകമായി നടപ്പികലാക്കാൻ ആലോചിക്കുന്നത്.

വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75% ഹാജരാണ് വേണ്ടത്. എന്നാൽ, ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73% ഹാജർ നിലയിലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടപ്പിലാക്കിയത്. ഇത് മറ്റു സർവകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർഥിനികൾക്ക് വലിയ ആശ്വാസമായിരിക്കുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

anaswara baburaj

Recent Posts

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|

57 mins ago

ആദ്യദിനം നടന്നത് പതിവ് ചര്‍ച്ചകള്‍ മാത്രം; എംഎ യൂസഫലിയടക്കമുള്ള പ്രതിനിധികള്‍ എത്തിയില്ല; വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം…

1 hour ago

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; പോപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി

റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. സമൂഹമാദ്ധ്യമമായ…

1 hour ago

കുവൈറ്റ് ദുരന്തം; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു; മരിച്ച 4 പേരുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തില്‍ ചികിത്സയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. 14 മലയാളികള്‍ അടക്കം 31…

2 hours ago

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയവൻ ! കൊമരം ഭീം

2 hours ago

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

10 hours ago