Prime Minister invites Pope Francis to India; Modi shared a picture with the Pope
റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് മോദി ചിത്രം പങ്കുവച്ചത്. സമൂഹത്തെ സേവിക്കാനും ലോകത്തിന്റെ നന്മയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2021- ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത്. സാങ്കേതികവിദ്യയെ കുറിച്ചുള്ള ലോക നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു. ജി-7 ചർച്ചയിൽ ഇതാദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ വെല്ലുവിളികളെ കുറിച്ചും സമൂഹത്തിന്റെ പുരോഗതിയ്ക്കായുള്ള സാങ്കേതികവിദ്യയുടെ പങ്കും ഉച്ചകോടിയിൽ ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…