iphone-fraud
യുകെ: ഒരു ലക്ഷം രൂപയുടെ ഐഫോൺ ഓർഡർ ചെയ്ത യുവാവിന് ഓൺലൈൻ ആയി കിട്ടിയത് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റും. യുകെയിലാണ് സംഭവം. ഒരു ലക്ഷത്തിന്റെ ഐഫോണ്‍ 13 പ്രോ മാക്‌സാണ് ഡാനിയേല്‍ കാരോള്‍ എന്ന ഉപഭോക്താവ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്.
എന്നാൽ ഓര്‍ഡര്‍ രണ്ടാഴ്ച വൈകിയിരുന്നു. ഇതേതുടർന്ന് ഡെലിവറി സ്റ്റാറ്റസ് ആകാംക്ഷയോടെയാണ് ഡാനിയൽ ട്രാക്ക് ചെയ്തിരുന്നത്. അവസാനം ഡിഎച്ച്എല്‍ വെയര്‍ഹൗസില്‍ നിന്നുള്ള പാക്കേജ് വീട്ടിലെത്തിയ്ക്കുകയായിരുന്നു. എന്നാൽ പാക്കേജ് തുറന്നുനോക്കിയപ്പോൾ കണ്ടത് ഐഫോണിന് പകരം ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ രണ്ട് കാഡ്ബറി ചോക്ലേറ്റ് ബാറുകളാണ്.
കാഡ്ബറിയുടെ വൈറ്റ് ഓറിയോ ചോക്ലേറ്റിന്റെ രണ്ടു ബാറുകളായിരുന്നു ബോക്‌സില്‍ ഉണ്ടായിരുന്നത്. പാഴ്സലിലെ ടേപ്പിൽ കൃത്രിമം കാണിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയതായി കാരോൾ പറഞ്ഞു. തട്ടിപ്പിന് പിന്നാലെ ഡി.എച്ച്.എല്ലിനെ ടാഗ് ചെയ്ത് സംഭവം വിവരിച്ച് കാരോള്‍ ട്വീറ്റ് ചെയ്തു.
ഡിസംബർ 2നാണ് ആപ്പിളിന്റെ വെബ്‌സൈറ്റ് വഴി ഐഫോൺ ഓർഡർ ചെയ്ത്. തുടർന്ന് ഡിസംബർ 17 നാണ് പാക്കേജ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോൺ ഓർഡർ ചെയ്തതിനു ശേഷം ഡിഎച്ച്‌എല്ലിൽ നിന്ന് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന നോട്ടിഫിക്കേഷനുകൾ ലഭിച്ചിരുന്നുവെന്നും കാരോൾ പറഞ്ഞു. നിയമപരമായി നേരിടാനാണ് ഉദ്ദേശിക്കുന്നതെന്നും കാരോള്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…