Wednesday, April 24, 2024
spot_img

ഓൺലൈനിൽ ഐഫോൺ ഓർഡർ ചെയ്തു: നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ പാക്കേജ് കണ്ട് ഞെട്ടി യുവാവ്

യുകെ: ഒരു ലക്ഷം രൂപയുടെ ഐഫോൺ ഓർഡർ ചെയ്ത യുവാവിന് ഓൺലൈൻ ആയി കിട്ടിയത് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റും. യുകെയിലാണ് സംഭവം. ഒരു ലക്ഷത്തിന്റെ ഐഫോണ്‍ 13 പ്രോ മാക്‌സാണ് ഡാനിയേല്‍ കാരോള്‍ എന്ന ഉപഭോക്താവ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്.

എന്നാൽ ഓര്‍ഡര്‍ രണ്ടാഴ്ച വൈകിയിരുന്നു. ഇതേതുടർന്ന് ഡെലിവറി സ്റ്റാറ്റസ് ആകാംക്ഷയോടെയാണ് ഡാനിയൽ ട്രാക്ക് ചെയ്തിരുന്നത്. അവസാനം ഡിഎച്ച്എല്‍ വെയര്‍ഹൗസില്‍ നിന്നുള്ള പാക്കേജ് വീട്ടിലെത്തിയ്ക്കുകയായിരുന്നു. എന്നാൽ പാക്കേജ് തുറന്നുനോക്കിയപ്പോൾ കണ്ടത് ഐഫോണിന് പകരം ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ രണ്ട് കാഡ്ബറി ചോക്ലേറ്റ് ബാറുകളാണ്.

കാഡ്ബറിയുടെ വൈറ്റ് ഓറിയോ ചോക്ലേറ്റിന്റെ രണ്ടു ബാറുകളായിരുന്നു ബോക്‌സില്‍ ഉണ്ടായിരുന്നത്. പാഴ്​സലിലെ ടേപ്പിൽ കൃത്രിമം കാണിച്ചത്​ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയതായി കാരോൾ പറഞ്ഞു. തട്ടിപ്പിന് പിന്നാലെ ഡി.എച്ച്.എല്ലിനെ ടാഗ് ചെയ്ത് സംഭവം വിവരിച്ച് കാരോള്‍ ട്വീറ്റ് ചെയ്തു.

ഡിസംബർ 2നാണ് ആപ്പിളിന്റെ വെബ്‌സൈറ്റ് വഴി ഐഫോൺ ഓർഡർ ചെയ്ത്. തുടർന്ന് ഡിസംബർ 17 നാണ് പാക്കേജ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോൺ ഓർഡർ ചെയ്തതിനു ശേഷം ഡിഎച്ച്‌എല്ലിൽ നിന്ന് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന നോട്ടിഫിക്കേഷനുകൾ ലഭിച്ചിരുന്നുവെന്നും കാരോൾ പറഞ്ഞു. നിയമപരമായി നേരിടാനാണ് ഉദ്ദേശിക്കുന്നതെന്നും കാരോള്‍ വ്യക്തമാക്കി.

Related Articles

Latest Articles