Kerala

ദത്ത് വിവാദം: പരാതി ലഭിച്ചശേഷവും ദത്ത് നടപടികളുമായി മുന്നോട്ട് പോയി; ശിശുക്ഷേമസമിതിക്ക് ഗുരതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമസമിതിയുടേയും ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകളെന്ന് വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ട്. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

ശിശുക്ഷേമസമിതി രജിസ്റ്ററിലെ ഒരു ഭാഗം മായ്ച്ചുകളഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി. ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ല. അനുപമയുമായുള്ള സിറ്റിങ്ങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല. തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എല്ലാ വിഭാ​ഗങ്ങളിൽ നിന്നും തെളിവെടുത്തശേഷമാണ് ശിശുവികസന ഡയറക്ടർ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.

അതേസമയം ദത്ത് നല്‍കിയ സംഭവത്തില്‍ ആരോപണ വിധേയനായ ഷിജു ഖാനെ പുറത്താക്കണമെന്ന് അനുപമ. ഇനിയു ഈ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല എന്ന് തെളിയിക്കുന്നതാണ് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നും അനുപമ പറഞ്ഞു. ആന്ധ്രാ ദമ്പതികളുടെ കണ്ണീരിന്റെ ഉത്തരവാദിത്തം സിബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

admin

Share
Published by
admin

Recent Posts

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി.…

11 mins ago

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതി ! എഎപി എംപി സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ…

43 mins ago