Archives

ദക്ഷിണഭാരത സന്യാസി സംഗമം;പൂജനീയ അവിചൽ ദാസ് ജി മഹാരാജ് സന്യാസി സംഗമം ഉദ്ഘാടനം ചെയ്തു;ഹിന്ദു ക്ഷേത്രങ്ങളും മഠങ്ങളും ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് സ്വാമി ജിതേന്ദ്രനാന്ദ സരസ്വതി; തത്സമയ കാഴ്ച തത്വമയി ന്യൂസിൽ

തിരുവനന്തപുരം: അഖില ഭാരതീയ സന്ത്‌ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസാ ആശ്രമത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ദക്ഷിണഭാരത സന്യാസി സംഗമത്തിന് തുടക്കമായി. അഖില ഭാരതീയ സന്ത് സമിതിയുടെ അദ്ധ്യക്ഷനും ഗുജറാത്തിലെ പ്രമുഖ ആചാര്യനുമായ പൂജനീയ അവിചൽ ദാസ് ജി മഹാരാജ് സന്യാസി സംഗമം ഉദ്ഘാടനം ചെയ്തു. മെയ് 14, 15 തീയതികളിൽ സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ദക്ഷിണഭാരതത്തിൽ നിന്നുള്ള നൂറുകണക്കിന് സന്യാസ പ്രതിനിധികൾ പങ്കെടുക്കുന്നത്\

വിശ്വഹിന്ദു പരിഷത്ത് ദേശീയ സന്ത്‌ സമ്പർക്കപ്രമുഖ് അശോക് തീവാരിയുടെ നേതൃത്വത്തിൽ അഖില ഭാരതീയ സന്ത്‌ സമിതിയുടെ നേതാക്കളായ സന്യാസിമാർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയിരുന്നു.

ചേങ്കോട്ടുകോണം ആശ്രമത്തിൽ നിന്നും പ്രതിനിധികളെ ഘോഷയാത്രയോടെ സമ്മേളന നഗരിയായ സത്യാനന്ദ സരസ്വതി നഗറിലേക്ക് ആനയിച്ചതോടെ സമ്മേളനത്തിന് തുടക്കമായി. പ്രമുഖ സന്യാസിവര്യന്മാർക്കൊപ്പം കുമ്മനം രാജശേഖരൻ, ടിപി സെൻകുമാർ, രഞ്ജിത്ത് കാർത്തികേയൻ, അഡ്വ.കൃഷ്ണരാജ്, തമിഴ്നാട് വെള്ളിമല വിവേകാനന്ദ ആശ്രമത്തിൽ ഉള്ള സ്വാമി ചൈതന്യാനന്ദജി മഹാരാജ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഹിന്ദു ക്ഷേത്രങ്ങളും മഠങ്ങളും ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് സന്യാസിസംഗമത്തിൽ സ്വാമി ജിതേന്ദ്രനാന്ദ സരസ്വതി പറഞ്ഞു. ഹൈന്ദവർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ അഡ്വക്കേറ്റ് കൃഷ്ണരാജ് സംസാരിച്ചു. മതേതരത്വം എന്ന വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ഗതികേടാണ് ഹിന്ദുസമാജത്തിന് ഇന്ന് കേരളത്തിൽ ഉള്ളത് എന്നും ഹുന്ദുക്കളോട് ഇത്രയും വിവേചനം കാണിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് കൃഷ്ണരാജ് തുറന്നടിച്ചു. അടുത്ത സമരം ക്ഷേത്ര ഭരണ പ്രവേശനത്തിന് ആണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

സന്യാസി സംഗമത്തിന്റെ തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക http://bit.ly/3Gnvbys

B4 Admin

Share
Published by
B4 Admin

Recent Posts

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

38 minutes ago

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

7 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

7 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

8 hours ago