Kerala

ദളിത് യുവാവിന് പോലീസ് മർദ്ദനം ; കള്ളക്കേസിൽ കുടുക്കി പോലീസ് വേട്ട ഇപ്പോഴും തുടരുന്നതായി യുവാവ്

കൊല്ലം: പരാതി നൽകിയതിന്‍റെ രസീത് ആവശ്യപ്പെട്ട ദളിത് യുവാവിനെ മര്‍‍ദ്ദിച്ചതിന് പിന്നാലെ പോലീസെടുത്ത കേസിന്റെ കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചു. യുവാവിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ദക്ഷിണമേഖല ഐജി കണ്ടെത്തിയിട്ടും പോലീസ് കേസിന്റെ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മര്‍ദനമേറ്റ രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും സങ്കട ഹര്‍ജി കൊടുത്തിരുന്നു. അതിനു കിട്ടിയ മറുപടിയിലാണ് യുവാവിനെതിരായ കള്ളക്കേസിൽ പോലീസ് മുന്നോട്ടു പോകുന്ന കാര്യമറിഞ്ഞത്. പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ പോലീസ് പുനലൂർ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

2021 ഒക്ടോബറിൽ ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി രാജീവിനെതിരെ പോലീസ് എടുത്ത കേസുകൾ വ്യാജമാണെന്ന് കണ്ടെത്തിയതാണ്. അതിനു പിന്നാലെ ഇൻസ്പെക്ടർ വിശ്വംഭരനെ സസ്പെന്‍റ് ചെയ്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമായിട്ടും പോലീസ് വേട്ട ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ലെന്ന് രാജീവ് പറയുന്നു . വീട് അതിക്രമിച്ച് കയറിയെന്ന രാജീവിനെതിരായ രണ്ടാമത്തെ കേസും വ്യാജമാണെന്ന് നേരെത്തെ കണ്ടത്തിയിരുന്നു. ഇത് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കോടതിയിൽ നൽകിയിട്ടുണ്ട് . പോലീസിൽ നിന്നും നീതി ലഭിക്കില്ലെന്നും കോടതിയിൽ തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും രാജീവ് പറഞ്ഞു

Anandhu Ajitha

Recent Posts

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

2 minutes ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

2 hours ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

2 hours ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

2 hours ago

ഉസ്മാൻ ഹാദി വധം ! ബംഗ്ലാദേശിൽ കലാപം ! മാദ്ധ്യമ സ്ഥാപനങ്ങൾക്ക് തീയിട്ട് കലാപകാരികൾ

ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…

3 hours ago

എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കാലിടർച്ച !പദ്ധതിയുടെ പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…

3 hours ago