Categories: InternationalSports

അവന്‍ ഹിന്ദുവായതിനാല്‍ ഒപ്പം ഭക്ഷണം കഴിക്കാന്‍ പോലും സഹതാരങ്ങള്‍ കൂട്ടാക്കിയില്ല’,​ പാക് ക്രിക്കറ്റ് ടീമിനെ കുറിച്ച്‌ വെളിപ്പെടുത്തലുമായി അക്തര്‍, പറഞ്ഞതെല്ലാം സത്യമെന്ന് ഡാനിഷ് കനേറിയ…

പാക് ക്രിക്കറ്റ് ടീം അംഗങ്ങളുടെ പെരുമാറ്റത്തെ കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തര്‍. ഹിന്ദു മത വിശ്വാസിയായ പാക് ടീം അംഗം ഡാനിഷ് കനേരിയയ്ക്കുണ്ടായ ദുരനുഭവത്തെ കുറിച്ചാണ് താരം തുറന്നു പറ‍ഞ്ഞത്. പാക് ‌ടീമില്‍ രണ്ടാമതായി എത്തിയ ഹിന്ദു മതക്കാരനാണ് ഡാനിഷ് കനേരിയ. ഹിന്ദുവായതിനാല്‍ സഹതാരങ്ങള്‍ കനേരിയയോട് വിവേചനപരമായി പെരുമാറിയെന്നും ഒപ്പമിരുന്ന് ഭക്ഷണം ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായില്ലെന്നും അക്തര്‍ പറയുന്നു. ഗെയിം ഓണ്‍ ഹായ്’ എന്ന ക്രിക്കറ്റ് ഷോയിലാണ് അക്തറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

അതേസമയം തനിക്ക് നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച്‌ അക്തര്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് കനേരിയ വെളിപ്പെടുത്തി. ഞാന്‍ ഒരു ഹിന്ദു ആയതിനാല്‍ എന്നോട് സംസാരിക്കാന്‍ പോലും സഹകളിക്കാര്‍ തയ്യാറായില്ല. അവരുടെ പേരുകള്‍ ഞാന്‍ വെളിപ്പെടുത്തും. അന്ന് എനിക്ക് അത് തുറന്നു പറയാന്‍ ധൈര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതുചെയ്യുമെന്നും കനേരിയ പറഞ്ഞു. കനേരിയ നേരിട്ട വിവേചനങ്ങള്‍ക്ക് നിരവധി അനുഭവങ്ങള്‍ ചൂണ്ടിക്കാന്‍ കഴിയുമെന്ന് അക്തര്‍ പറഞ്ഞു.

തന്റെ കരിയറില്‍ കറാച്ചി, പഞ്ചാബ്, പെഷവാര്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധിയാളുകളുമായി തര്‍ക്കിക്കേണ്ടി വന്നു. എന്തിനാണ് ഹിന്ദുവായ താങ്കള്‍ ഞങ്ങള്‍ക്കൊപ്പം കളിക്കുന്നതെന്ന് പോലും കനേരിയയോട് ചില താരങ്ങള്‍ ചോദിച്ചതായി അക്തര്‍ പറയുന്നു. അതേസമയം അക്തറിന്റെ വെളിപ്പെടുത്തില്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.

admin

Recent Posts

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ കൂടി !വിഷു ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ ബാക്കി. 12 കോടി ഒന്നാം സമ്മാനമായി നൽകുന്ന വിഷു…

2 hours ago

ഗുണ്ടകളുടെ സത്കാരം ! ഡിവൈഎസ്പി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കിക്കൊണ്ട് ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്‍പി എംജി…

2 hours ago

മാസപ്പടിയിൽ കുരുക്ക് മുറുക്കി ഇഡി !ആരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് ഇഡി. കളളപ്പണ…

2 hours ago

ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു ! തേജസ്വി യാദവിന് നിസാര പരിക്കെന്ന് റിപ്പോർട്ട്

പാറ്റ്‌ന : ബിഹാറിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. അപകട സമയത്ത്…

3 hours ago

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ഇന്ത്യയിലെത്തിയ ഗുപ്ത സഹോദരങ്ങളെന്നു സംശയം, രണ്ടു പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി… ഇങ്ങനെ ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരെ പറ്റി നാം…

3 hours ago

അടവുകളുടെ രാജകുമാരൻ കെജ്‌രിവാളിന്റെ പുതിയ അടവ്! | OTTAPRADAKSHINAM

മാമ്പഴം കഴിച്ച് പ്രമേഹം കൂട്ടിയ കെജ്‌രിവാൾ ശരീരഭാരം കുറച്ച് പറ്റിക്കാൻ ശ്രമിക്കുന്നത് സുപ്രീംകോടതിയെ #arvindkejriwal #delhiliquorpolicycase #supremecourt

4 hours ago