Daughter-in-law's brutality to acquire 300 crore property; The police said that the death of the 82-year-old man was not just an accident, but that he was killed by giving a citation; Here's how it unfolded!!
മുംബൈ: മുന്നൂറുകോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവിനെ മരുമകൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്ന് പോലീസ്. നാഗ്പുർ സ്വദേശിയായ പുരുഷോത്തം പുട്ടേവാരറിന്റെ (82) മരണമാണ് ക്വട്ടേഷൻ കൊലപാതകമാണെന്ന് തെളിഞ്ഞത്. പുരുഷോത്തമിന്റെ മകനായ ഡോ. മനീഷിന്റെ ഭാര്യ അർച്ചനയെ(53) പോലീസ് അറസ്റ്റ് ചെയ്തത്. ടൗൺ പ്ലാനിങ് വകുപ്പിലെ അസി. ഡയറക്ടറാണ് പ്രതി.
നാഗ്പുരിലെ ബാലാജി നഗറിൽവെച്ച് മേയ് 22-നാണ് ബിസിനസുകാരനായ പുരുഷോത്തം പുട്ടേവാർ കാറിടിച്ച് മരിച്ചത്. മകളുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം നടന്നത്. വഴിയരികിലൂടെ നടക്കുകയായിരുന്ന ഇദ്ദേഹത്തെ അതിവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാധാരണ അപകടമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തുടർന്ന് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നാൽ, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പോലീസിന് ചില സംശയങ്ങൾ തോന്നി. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.
പുരുഷോത്തമിന്റെ പേരിലുള്ള സ്വത്ത് സംബന്ധിച്ച് കുടുംബത്തിൽ തർക്കം നിലനിന്നിരുന്നു. സ്വത്ത് കൈക്കലാക്കാൻ ഭർത്താവിന്റെ ഡ്രൈവറുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരുകോടി രൂപയാണ് അർച്ചന ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനംചെയ്തിരുന്നത്. മുൻകൂറായി മൂന്ന് ലക്ഷം രൂപ നൽകുകയും ചെയ്തു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…