India

‘എല്ലാ കണ്ണുകളും വൈഷ്ണോ ദേവി ആക്രമണത്തിലേക്ക്’; റീസി ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി

ജമ്മുകശ്മീരിലെ റീസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി. ‘എല്ലാ കണ്ണുകളും വൈഷ്ണോ ദേവി ആക്രമണത്തിലേക്ക്’ (All Eyes on Vaishno Devi Attack ) എന്ന കാമ്പെയ്ൻ പോസ്റ്റർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് ഹസൻ അലി പിന്തുണ അറിയിച്ചത്. ഒരുവശത്ത് ഇന്ത്യയിലെ ഒരു വിഭാഗംപേർ പ്രതികരണ ശേഷിയില്ലാതെ വാമൂടിക്കെട്ടി ഇരിക്കുമ്പോഴാണ് മറുവശത്ത് പാകിസ്ഥാൻ താരം ഭയമേതുമില്ലാതെ പ്രതികരിക്കാൻ മനസുകാട്ടിയത്.

ഞായറാഴ്ച വൈകിട്ടായിരുന്നു റീസിയിൽ ആക്രമണം നടന്നത്. വൈഷ്ണോ ദേവിയുടെ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയ തീർത്ഥാടകരെ ഭീകരർ ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച വാൻ മലയിടുക്കിലേക്ക് വീണിരുന്നു. എന്നിട്ടും ആക്രമണം തുടർന്ന നാല് ഭീകരവാദികൾ ഒരു മണിക്കൂറോളം വെടിയുതിർത്തു. 9 തീർത്ഥാടകരാണ് കൊല്ലപ്പെട്ടത്. 12ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായി 20പേർ കസ്റ്റഡിയിലാണ്.

29-കാരനായ ഹസൻ അലി ടി20 ലോകകപ്പ് കളിക്കുന്ന ടീമിൽ അം​ഗമല്ല. അയർലൻഡ്,ന്യൂസിലൻഡ് പരമ്പരകളിൽ അദ്ദേഹം കളിച്ചിരുന്നെങ്കിലും മികച്ച പ്രകടനം നടത്താനായില്ല. ഇന്ത്യക്കാരിയായ സാമിയ അർസൂയാണ് ഹസൻ അലിയുടെ ഭാര്യ.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

48 minutes ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago