ബാഗ്ദാദ്: ഇറാഖില്‍ രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. ക്രിമിയൻ കോംഗോ ഹെമറാജിക് ഫീവർ (CCHF) എന്ന രോഗമാണ് ഇപ്പോൾ പടര്‍ന്നു പിടിക്കുന്നത്. മൃഗങ്ങളിൽ നിന്നുമാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഈ വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ കൂടിയ തോതിൽ രക്ത സ്രാവം ഉണ്ടാകും. ആന്തരികമായും അല്ലാതെയുമുള്ള രക്ത സ്രാവമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. മൂക്കില്‍ കൂടെയുള്ള രക്ത സ്രാവമാണ് പ്രധാനം. എന്നാൽ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ വർഷം ഇറാഖിൽ 111 പേരിൽ CCHF സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 19 പേർ മരണപ്പെട്ടു.ഈ വൈറസിന് വാക്സിൻ ഇല്ല. വൈറസ് അതിവേഗം വ്യാപിക്കും. അഞ്ചിൽ രണ്ട് കേസുകളിലും ഇത് മരണത്തിന് കാരണമാകുന്നു.
അതേസമയം ഏപ്രിലില്‍ ധി ഖര്‍ എന്ന പ്രവിശ്യയിലാണ് ഇറാഖിൽ ഈ വര്‍ഷം ആദ്യ CCHF റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമപ്രദേശമായ ഇവിടെയാണ് പകുതിയിലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ മുന്‍ വര്‍ഷങ്ങളിലും CCHF വൈറസ് പടര്‍ന്നിരുന്നെങ്കിലും താരത്യമേന കേസുകളുടെ എണ്ണം കുറവായിരുന്നു. 43 വര്‍ഷത്തിനിടെ ഇതാദ്യമായാണ് CCHF കേസുകള്‍ രാജ്യത്ത് കൂടുന്നത്. കന്നുകാലികളുടെ ശരീരത്തിലെ ചെള്ളില്‍ നിന്നാണ് വൈറസ് പടരുന്നത്. മനുഷ്യ ശരീരത്തിലേക്ക് മൃഗങ്ങളില്‍ നിന്നും വൈറസ് നേരിട്ട് പടരുകയോ, വൈറസ് ബാധിച്ച മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിലൂടെ പടരുകയോ ചെയ്യുന്നു.കൂടാതെ കര്‍ഷകരിലും കശാപ്പുകാരിലും മൃഗഡോക്ടര്‍മാരിലുമാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…